Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാന്ദ്‌നി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു, അവനെ കയ്യിൽ കിട്ടിയാൽ ചുട്ടുകൊല്ലും': നാട്ടുകാരുടെ രോഷം

കൊച്ചി: കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ കേരള ജനതയുടെ പ്രാര്‍ത്ഥന ആലുവയില്‍ നിന്നും കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മടങ്ങിവരവിനായിരുന്നു. ആപത്തൊന്നും സംഭവിക്കാതെ പുഞ്ചിരിച്ചുകൊണ്ട് ചാന്ദ്‌നി മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും വീട്ടുകാരം. എന്നാല്‍ കാത്തിരിപ്പും പ്രാര്‍ത്ഥനയും വിഫലമാക്കിക്കൊണ്ട് കേരളം ഒരിക്കലും കേള്‍ക്കാന്‍ പാടില്ലെന്ന് കരുതിയ വാര്‍ത്ത, ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നു.

aluva

ആലുവ മാര്‍ക്കറ്റിന് പുറകിലുള്ള ചെളിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വരെ ആ കുട്ടി മടങ്ങിവരുമെന്ന് പ്രതീക്ഷയിലായിരുന്നെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ' ആ കുട്ടി രക്ഷപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. പ്രതിയെ ഞങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ ചുട്ടുകൊല്ലുമെന്ന് നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ അസ്ഫാക്ക് ആലം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് വരുന്നതിന് തൊട്ടുമുമ്പായിരുന്നു നാട്ടുകാരുടെ പ്രതികരണം. 'അവനെ ഇവിടെ ഉറക്കിയാല്‍ ഞങ്ങള്‍ വെള്ളത്തില്‍ മുക്കിക്കൊല്ലും. അവന്‍ കഞ്ചാവിന് അടിമയാണ്. ഇവിടെ അവനെ ഇറക്കിയാല്‍ പെരിയാറില്‍ മുക്കിക്കൊല്ലും'- നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. മാര്‍ക്കറ്റ് സമയം കഴിഞ്ഞാല്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളുടെ വിളയാട്ടമാണെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, തെളിവെടുപ്പിനായി പൊലീസ് പ്രതിയെ എത്തിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയുമായി പൊലീസ് തിരികെ പോയി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടുത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൂര്‍ണമായും തെളിവെടുപ്പ് നടത്താന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു.

ഫോറന്‍സിക് വിദഗ്ദര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കുട്ടിയുമായി ഇയാള്‍ മാര്‍ക്കറ്റിന് സമീപം പോകുന്നത് കണ്ട താജുദ്ദീന്‍ എന്ന തൊഴിലാളി രാവിലെ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നാട്ടുകാര്‍ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+