പൊതുതാത്പര്യ ഹര്‍ജ്ജിയും തള്ളി, ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പാക്കും?
ദില്ലി: കേരള മനസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ആന്റണിയുടെ ദയാഹര്‍ജി മുന്‍പ് രാഷ്ട്രപതി തള്ളിയിരുന്നു.
2001 ജനവരി ആറിനാണ് മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന ആന്റണിയെ തന്ത്രപൂര്‍വ്വം നാട്ടിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു.

സിബിഐ സ്‌പെഷ്യല്‍ കോടതിയ ജഡ്ജിയായിരുന്ന കമാല്‍ പാഷയാണ് ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്. ആന്റണി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കീഴ്‌ക്കോടതികളുടെ വിധി സുപ്രീംകോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ആന്റണി ദയാഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇതും കോടതി തള്ളുകയായിരുന്നു.കേരളത്തില്‍ വധശിക്ഷ വിധിയ്ക്കപ്പെട്ട തടവുകാരുടെ കൂട്ടത്തില്‍ ആന്‍റണിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു












Click it and Unblock the Notifications