അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് അമല്‍ ഉണ്ണിത്താന്‍! കണ്ടം വഴി ഓടിച്ച് ട്രോളന്‍മാര്‍

  • Written By: Desk
Subscribe to Oneindia Malayalam

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ പൊട്ടിച്ച ബോംബിന്‍റെ ക്ഷീണത്തില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ ഇതുവരെ ഫ്രീയായിട്ടില്ല. കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ അച്ഛന്‍ കോണ്‍ഗ്രസിനും താന്‍ ബിജെപിക്കും വോട്ട് ചെയ്തെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചാണ് അമല്‍ കോണ്‍ഗ്രസുകാരുടെ ഞെട്ടിച്ചതും നാട്ടുകാരുടെ മുഴുവന്‍ തെറി വാങ്ങി കട്ടിയതും. പച്ച തെറികളുമായി കോണ്‍ഗ്രസ് അണികള്‍ സംഭവത്തില്‍ പ്രതിഷേധം തീര്‍ത്തപ്പോള്‍ അതിനെയൊക്കെ പ്രതിരോധിച്ച് സംഘികള്‍ അമലിന് പൂര്‍ണ പിന്തുണ നല്‍കി.

ഏവരേയും ഞെട്ടിച്ചത് തനിക്ക് നേരെ തെറി അഭിഷേകം നടത്തിയവരെ അമല്‍ പച്ച തെറിയിലൂടെ തന്നെ കൈകാര്യം ചെയ്തതായിരുന്നു. ഒപ്പം മുസ്ലീം നാമധാരരികളെ അസഭ്യം പറഞ്ഞു പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചതുമെല്ലാം ആശങ്കയോടെയാണ് പലരും നോക്കികണ്ടത്. എന്നാല്‍ തന്‍റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല്‍ ഉണ്ണിത്താന്‍.

ബിജെപിക്ക് വോട്ട്

ബിജെപിക്ക് വോട്ട്

'എന്‍റെ വോട്ട് ബിജെപിക്ക്, അച്ഛന്‍റെ വോട്ട് കോണ്‍ഗ്രസിന്' എന്നാണ് അമല്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. പൂരതെറികളോടെയാണ് അമലിന്‍റെ പോസ്റ്റിനെ കോണ്‍ഗ്രസുകാര്‍ വരവേറ്റത്. ഒപ്പം മകന്‍റെ ചെലവില്‍ ഉണ്ണിത്താനും കിട്ടി പ്രവര്‍ത്തകരുടെ വക കേട്ടാല്‍ അറയ്ക്കുന്ന തെറി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വെല്ലുവിളികള്‍ക്ക് അമല്‍ നല്‍കിയ മറുപടിയാണ് പലരേയും അത്ഭുതപ്പെടുത്തിയത്. തനിക്കെതിരെ വിമര്‍ശനം നടത്തിയവര്‍ക്കെതിരെ പച്ച തെറിയാണ് അമലും നടത്തിയത്. പോസ്റ്റിന് താഴെ കമന്‍റിട്ട മുസ്ലീം നാമധാരികളായവരോട് ഐഎസില്‍ ചേരാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമാണ് അമല്‍ ആവശ്യപ്പെട്ടത്. മുസ്ലീങ്ങളെ ജിഹാദി എന്നാണ് അമല്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.

അച്ഛന്‍ അഴിമതിക്കാരന്‍

അച്ഛന്‍ അഴിമതിക്കാരന്‍

ഇതിനിടെ അച്ഛനെന്ന കോണ്‍ഗ്രസുകാരനെ മകന്‍ മറന്നല്ലോയെന്ന ചോദ്യത്തിന് അച്ഛന്‍ അഴിമതിക്കാരായ കോണ്‍ഗ്രസുകാരുടെ അടിമായണെന്നാണ് അമലിന്‍റെ മറുപടി.അതേസമയം ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ ബിജെപി കാമ്പിലെത്തിയതിന്‍റെ സന്തോഷം ആഘോഷമാക്കാന്‍ ബിജെപിക്കാരും മറന്നില്ല. അമലിന്‍റെ നീക്കത്തെ പ്രകീര്‍ത്തിച്ചാണ് ബിജെപിക്കാര്‍ പലരും പോസ്റ്റിട്ടിരിക്കുന്നത്. അമല്‍ തങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണെന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധം കനത്തതിന് പിന്നാലെ അമല്‍ തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

വിശദീകരണം

വിശദീകരണം

ഇപ്പോള്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല്‍ ഉണ്ണിത്താന്‍. തന്‍റെ അക്കൗണ്ട് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടെന്നും ബിജെപിയെ അനുകൂലിച്ച് തന്‍റെ അക്കൗണ്ടിലൂടെ എത്തിയ പോസ്റ്റ് തന്‍റെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഡിലീറ്റ് ചെയ്തെന്നുമാണ് അമലിന്‍റെ വിശദീകരണം. വോട്ടവകാശം പോലും ഇല്ലാത്ത താന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടതെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

പക്ഷെ

പക്ഷെ

പക്ഷെ അമല്‍ അവസാനം കുറിച്ച വരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത പൊങ്കാലയ്ക്ക് കാരണമായിരിക്കുന്നത്. ' എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും ആരെങ്കിലും ഒരാളുടെ അഭിപ്രായം പങ്കുവെച്ചാല്‍ അവര്‍ക്ക് നേരെ കല്ലെറിയുന്നത് ശരിയായ രീതിയല്ലെന്നുമാണ് അമല്‍ കുറിച്ചത്.

കണ്ടം വഴിച്ച് ഓടിച്ച്

കണ്ടം വഴിച്ച് ഓടിച്ച്

വര്‍ഗീയതയെല്ലാം ഹാക്കര്‍മാരുടെ വകയാണെങ്കിലും ഹാക്കര്‍മാരുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന അമലിന്‍റെ ലൈന്‍ അപാരം തന്നെയെന്നാണ് ചിലരുടെ പരിഹാസം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അബദ്ധം പറ്റിപ്പോയെന്ന് സമ്മതിക്ക് മോനേയെന്ന് ചിലര്‍ പരിഹസിക്കുന്നു.

നേരത്തേയും

നേരത്തേയും

ഹാക്ക് ചെയ്തതാണെന്ന അമലിന്‍റെ വിശദീകരണം ആരും വിഴിങ്ങിയിട്ടില്ലെന്നാണ് യാഥാര്‍ത്ഥ്യം.
അമലിന്‍റെ മുന്‍കാല പോസ്റ്റുകളിലും ബജെപി അനുഭാവം പ്രകടമാകുന്നുണ്ടാന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സംഭവത്തില്‍ ഇുവരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
amal unnithans explantion fb bost

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X