• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗം

  • By Aami Madhu

കൊച്ചി: ഷെയ്ന്‍ നിഗം വിഷയം വലിയ ചര്‍ച്ചകള്‍ക്കാണ് മലയാളം സിനിമയില്‍ വഴി തുറന്നിരിക്കുന്നത്. ഒരു താരവും നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്നം ഇപ്പോള്‍ സിനിമാ മേഖലയെ തന്നെ പിടിച്ചുകുലുക്കിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. വിവാദത്തില്‍ ചേരി തിരഞ്ഞ് താരങ്ങളും വിഴുപ്പല്‍ തുടങ്ങിയതോടെ വിഷയത്തില്‍ അടിയന്തര ഇടെപെടലിന് ഒരുങ്ങകയാണ് താരസംഘടനയായ എഎംഎംഎ.

ഉടന്‍ തന്നെ ഷെയ്ന്‍ നിഗം കൊച്ചിയില്‍ എത്തണമെന്ന് സംഘടനയുടെ ഭാരവാഹികള്‍ ഷെയ്ന്‍ നിഗത്തെ അറിയിച്ചു. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 നാട്ടിലെത്തണം

നാട്ടിലെത്തണം

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും താത്കാലിക ഇടവേള എടുത്ത ഷെയ്ന്‍ നിഗം ഇപ്പോള്‍ അജ്മീറിലാണെന്നാണ് വിവരം. അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഷെയ്ന്‍ ഇന്ന് തന്‍റെ യാത്രയ്ക്കിടയിലുള്ള സെല്‍ഫി ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി ഉടന്‍ തന്നെ ഷെയ്ന്‍ നാട്ടില്‍ എത്തണമെന്നാണ് സംഘടന ഷെയിനിനെ അറിയിച്ചിരിക്കുന്നത്.

 സഹായം ആവശ്യപ്പെട്ടു

സഹായം ആവശ്യപ്പെട്ടു

ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് സംഘടന ഷെയിനിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്ന് സംഘടന ഭാരവാഹികള്‍ ഷെയ്നുമായി ചര്‍ച്ച നടത്തും. നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം താരസംഘടനായ എഎംഎംഎയ്ക്ക് കത്തയക്കുകയായിരുന്നു.

 അനുകൂല നിലപാട്

അനുകൂല നിലപാട്

തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നായിരുന്നു ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന് അനുകൂലമായ പ്രതികരണമായിരുന്നു താരസംഘടന സ്വീകരിച്ചത്. ഒരു നടനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും നിര്‍മ്മാതാക്കളെ നടപടി അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിലപാട് വ്യക്തമാക്കിയിരുന്നു.

 കത്ത് നല്‍കി

കത്ത് നല്‍കി

അതേസമയം വിഷയം സംബന്ധിച്ച് സംഘടന യോഗം ചേര്‍ന്നിരുന്നില്ല. സംഘടനാ പ്രസിഡന്‍റ് മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലായിരുന്നു ഇത്. എന്നാല്‍ പ്രശ്ന പരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ കത്ത് നല്‍കിയിരുന്നു.

 ഫെഫ്കയ്ക്ക് കത്ത്

ഫെഫ്കയ്ക്ക് കത്ത്

ഷെയ്ന്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ അനുനയ ചര്‍ച്ച നടത്താന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തയ്യാറായിട്ടുണ്ട്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിച്ചിച്ച തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയന്‍ കഴിഞ്ഞ ദിവസം ഫെഫ്കയ്ക്ക് കത്ത് നില്‍കിയിരുന്നു.

 കരിയറിനെ ബാധിക്കും

കരിയറിനെ ബാധിക്കും

വെയിലിന്‍റെ സംവിധായകന്‍ ശരത് മേനോന്‍, കുര്‍ബാനി സംവിധായകന്‍ ജിയോ വി എന്നിവരായിരുന്നു കത്ത് നല്‍കിയത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ഇരുവരും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 തിരുത്തണം

തിരുത്തണം

ഷെയിനിന്‍റെ ഭാഗത്ത് നിന്ന് മര്യാദ കേട് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ തിരുത്താന്‍ സംഘടനകള്‍ ഇടപെടണമെന്നുമാണ് കത്തില്‍ സംവിധായകര്‍ ആവശ്യപ്പെട്ടത്. അതേസമയം ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സുഹൃത്തുക്കള്‍ മുഖേന ഷെയിനും സംവിധായകരെ അറിയിച്ചത്.

 പൂര്‍ത്തിയാക്കണം

പൂര്‍ത്തിയാക്കണം

ഇനി അച്ചടക്ക ലംഘനം പാടില്ലെന്നും ഷൂട്ടിങ്ങ് സംബന്ധിച്ചുള്ള കരാറുകള്‍ എല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാകും ഇനി ഷെയ്നിനെ അഭിനയിപ്പിക്കാമെന്ന നിലപാട് നിര്‍മ്മാതാക്കളുടെ സംഘടന സ്വീകരിച്ചേക്കുക. നിലവില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ ഡബ്ബിങ് നിര്‍വ്വഹിക്കാന്‍ ഷെയ്നിനോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ധാര്‍ഷ്ഠ്യം അനുവദിക്കില്ലെന്ന്

ധാര്‍ഷ്ഠ്യം അനുവദിക്കില്ലെന്ന്

അതിനിടെ താരങ്ങളുടെ ധാര്‍ഷ്ഠ്യം ഇനി സെറ്റില്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.. കാരവാനില്‍ വിശ്രമിക്കുന്ന താരങ്ങള്‍ക്കായി ഇനി മറിക്കൂറുകളോളം സംവിധായകര്‍ കാത്ത് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്

കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്

താരത്തിനായുളള ഭക്ഷണമായിട്ട് പോലും മണിക്കൂറുകളോളം അണിയറ പ്രവര്‍ത്തകര്‍ക്ക് പുറത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മൂഡില്ലെന്ന് പറഞ്ഞാണ് പലപ്പോഴും കാരവാനില്‍ കയറി താരങ്ങള്‍ വിശ്രമിക്കുക. അത് അംഗീകരിക്കാനാകില്ല, ഫെഫ്കയുടെ നിലപാട് താരസംഘടനയായ എഎംഎംഎയെ അറിയിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

English summary
AMMA asks shane to come back to Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X