കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിനെയും കൂപ്പറിനെയും വിട്ടയക്കണമെന്ന് ആംനെസ്റ്റി

  • By Gokul
Google Oneindia Malayalam News

കൊച്ചി: മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരള പോലീസ് അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജയ്‌സണ്‍ സി കൂപ്പര്‍, അഭിഭാഷകനായ നിര്‍മ്മല്‍ സാരഥി എന്നിവരെ ഉടന്‍ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അന്യായമായാണ് തടവില്‍ വച്ചിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

ഇവര്‍ക്കെതിരെ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കേവലം മാവോയ്‌സ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയെന്നു മാത്രമാണ് ഇവര്‍ക്കെതിരായ കുറ്റം. എന്നാല്‍ ഇത്തരം ലഘുലേഖകള്‍ കൈവശം വച്ചാല്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടാകണമെന്നില്ലെന്ന് ആംനെസ്റ്റി വ്യക്തമാക്കി.

amnesty-international

2011ല്‍ ഇതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളുള്ള ലഘുലേഖകളോ പുസ്തകങ്ങളോ കൈവശം വെച്ചതുകൊണ്ട് ഒരാള്‍ക്കെതിരെ നടപടിയെക്കാനാകില്ലെന്നാണ് ബിനായ് സെന്നിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവെന്നും സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് പാലിക്കണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് കൂപ്പറിനെയും തുഷാറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഘുലേഖകള്‍ പിടിച്ചെടുത്തുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇവര്‍ക്കെതിരെ മറ്റു തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

English summary
Amnesty International urges Kerala govt to release two human rights activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X