ദുബായ്-കൊച്ചി യാത്രക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു
എറണാകുളം: ദുബായിയില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം ജില്ലയിലെ മണിമല സ്വദേശി വേഴാമ്പ തോട്ടത്തില്‍ എല്‍സാ മിനി ആന്റണി ആണ് വിമാനത്തിന് ഉള്ളില്‍ വെച്ച് മരിച്ചത്.

വിമാനത്തിനുള്ളില്‍ വെച്ച് എല്‍സ മിനി ആന്റണി അബോധാവസ്ഥയിലേക്ക് വീണതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. എന്നാല്‍ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുന്നതിന് മുന്‍പ് തന്നെ എല്‍സാ മിനി ആന്റണിയുടെ മരണം സംഭവിച്ചിരുന്നു.
എല്‍സാ മിനി ആന്റണിക്കൊപ്പം ഭര്‍ത്താവും വിമാനത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ ദുബായിയില്‍ നിന്ന് പുറപ്പെട്ട ഫ്ളൈ ദുബൈ വിമാനത്തില്‍ ആണ് എല്‍സാ മിനി ആന്റണിയെ അബോധാവസ്ഥയില്‍ കണ്ടത്.
വിമാനം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പെട്ടെന്ന് ഇറക്കിയെങ്കിലും എല്‍സ മിനി ആന്റണി മരിച്ചിരുന്നു.
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ












Click it and Unblock the Notifications