അഞ്ചേരി ബേബി വധക്കേസ്; മന്ത്രി എംഎം മണി അഴിയെണ്ണും? ഇനി അവധിയില്ലെന്ന് കോടതി...

  • By: Afeef
Subscribe to Oneindia Malayalam

തൊടുപുഴ: വിവാദമായ അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ എല്ലാ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇനി കേസ് പരിഗണിക്കുമ്പോള്‍ എല്ലാ പ്രതികളും കോടതിയിലുണ്ടായിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Read More: ഗീതാഗോപിനാഥിന്റെ അച്ഛന്‍ പച്ചക്കറി നല്‍കുന്നയാളെന്ന് സതീശന്‍,അതൊന്നും ഇവിടെ പറയേണ്ടെന്ന് സ്പീക്കറും

Read More: ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

ജൂണ്‍ ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. അന്നേദിവസം, കേസിലെ എല്ലാ പ്രതികളും കോടതിയിലുണ്ടാകണമെന്നാണ് നിര്‍ദേശം. കേസിലെ കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കാനാണ് എല്ലാ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രതികള്‍ ഹാജരാകാത്തതിനാല്‍ മൂന്നാം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്.

mmmani

പ്രതികള്‍ക്ക് ഇനി അവധി നല്‍കില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ മന്ത്രി എംഎം മണി, സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എന്നിവരടക്കമുള്ളവര്‍ പ്രതികളാണ്.

English summary
anchery baby murder case, court instruction to minister mm mani.
Please Wait while comments are loading...