'125 വര്‍ഷം കാത്തിരിക്കണം, നമ്മളൊക്കെ ഉണ്ടാകുമോ എന്തോ'; പ്രസംഗത്തില്‍ പിഴച്ച് അനില്‍, ട്രോള്‍ മഴ
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ വിമാനമിറങ്ങിയത്. വമ്പന്‍ റോഡ് ഷോയ്ക്ക് ശേഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവം പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. വിവിധ കോളേജില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് യുവം പരിപാടിയില്‍ പങ്കെടുത്ത ബി ജെ പി നേതാവ് അനില്‍ ആന്റണി നടത്തിയ പ്രസ്താവനയാണ്.
ഈ പ്രസ്താവന അബദ്ധമായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയുകയാണ്. 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് പരാമര്‍ശമാണ് ട്രോളുകള്‍ക്ക് കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി പേര് അനില്‍ ആന്റണിയുടെ ഈ പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്''- എന്നായിരുന്നു അനില്‍ ആന്റണിയുടെ യുവം പരിപാടിക്കിടെ പറഞ്ഞത്.
ഇതിലെ സബ്കാ പ്രയാസ് എന്ന വാക്കിനും ട്രോള്‍ നിറയുന്നുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പരിഹസിച്ച് കമന്റ് ചെയ്യുന്നത്. 125 വര്‍ഷം അപ്പോ കുറേ കാത്തിരിക്കണം. നമ്മളൊക്കെ ഉണ്ടാകുമോ എന്തോ? എന്ന് തുടങ്ങി പരിഹാസരൂപേണ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വെറുതെയല്ല അനില്‍ ആന്റണി ബി ജെ പിയില്‍ എത്തിയതെന്നൊക്കെയുള്ള കമന്റും നിറയുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ആന്റണിയുടെ മകന് കൂടിയായ അനില്‍ അനില്‍ അടുത്തിടെയാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. ദില്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവേശനം. കെ പി സി സിയുടെ സൈബര്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനില്‍ ബി ബി സി വിഷയത്തില്‍ അടക്കം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി അദ്ദേഹത്തെ നിയമിച്ചത്. 2020-ല്‍ എ ഐ സി സി സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്ററും ആയി. അദ്ദേഹം ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഐ എന്‍ സിയുടെ കേരള യൂണിറ്റ് കൈകാര്യം ചെയ്തു. ഇപ്പോള്‍ അനില്‍ ആന്റണി ചുമതല വഹിച്ചിരുന്ന കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനം ഡോ. സരിനാണ് വഹിക്കുന്നത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications