Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായ്ക്കള്‍ കുട്ടികളെ കടിച്ചുകീറുമ്പോള്‍ നായപ്പാവ പിടിച്ച് മൃഗസ്‌നേഹികളുടെ പ്രകടനം

തിരുവനന്തപുരം: തെരുവ് നായക്കളുടെ ആക്രമണം സംബന്ധിച്ച് ഓരോദിവസവും പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. പുകുവൈപ്പില്‍ സ്‌കൂള്‍ നാല് സ്കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവ് നായ ആക്രമിച്ച വാര്‍ത്തയാണ് ഒടുവില്‍ നമുക്ക് മുന്നില്‍ എത്തുന്നത്.

അതിനിടെയാണ് മൃഗസ്‌നേഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരും ബന്ധുക്കളും പ്രതിഷേധ പ്രകടനം നടത്തുമ്പോഴാണ് മൃഗസ്‌നേഹികളുടെ ധര്‍ണ അരങ്ങേറിയത്. ഇത് ഒടുവില്‍ വാക്കേറ്റത്തിലാണ് അവസാനിച്ചത്.

ആനിമല്‍ പ്രൊട്ടക്ഷന്‍ ഫോറം

ആനിമല്‍ പ്രൊട്ടക്ഷന്‍ ഫോറം

ആനിമല്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്.

നായപ്പാവ

നായപ്പാവ

തെരുവ് നായ്ക്കള്‍ക്ക് വേണ്ടി നടത്തിയ സമരത്തില്‍ നായക്കുട്ടിയുടെ പാവയും എന്തിയാണ് മൃഗസ്‌നേഹികള്‍ എത്തിയത്.

കടിയേറ്റവര്‍

കടിയേറ്റവര്‍

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരും ബന്ധുക്കളും പ്രതിഷേധ പ്രകടനവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരുന്നു.

നായ്ക്കളെ കൊല്ലരുത്

നായ്ക്കളെ കൊല്ലരുത്

തെരുവ് നായ്ക്കളെ കൊല്ലരുത് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു മൃഗസ്‌നേഹികളുടെ പ്രകടനം. മൃഗാസുപത്രികളില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആ ചിത്രം വ്യാജം?

ആ ചിത്രം വ്യാജം?

തെരുവ് നായ ആക്രമിച്ച കുട്ടി എന്ന പേരില്‍ പ്രചരിയ്ക്കുന്നത് വ്യാജ ചിത്രമാണെന്നാണ് മൃഗസ്‌നേഹികളുടെ ആരോപണം. ക്യാന്‍സര്‍ ബാധിച്ച കുട്ടിയുടെ ചിത്രമാണ് ഇതിനായി ദുരുപയോഗം ചെയ്യുന്നതെന്നും ഇവര്‍ വാദിയ്ക്കുന്നു.

വാക്കേറ്റം

വാക്കേറ്റം

ഒടുവില്‍ രണ്ട് കൂട്ടരും തമ്മില്‍ വാക്കേറ്റം വരെയെത്തി കാര്യങ്ങള്‍. തെരുവ് നായ്ക്കളുടെ കടിയേറ്റവര്‍ തന്നെ മൃഗ സ്‌നേഹികളുടെ മുന്നില്‍ നേരിട്ടെത്തി.

പട്ടിയിറച്ചി

പട്ടിയിറച്ചി

തെരുവ് നായ്ക്കളെ കൊല്ലുന്നത് പട്ടിയിറച്ചി കയറ്റി അയക്കാനാണെന്നാണ് മൃഗസ്‌നേഹികള്‍ ആരോപിയ്ക്കുന്നത്. സെക്രട്ടേറിയറ്റ് ഉപവാസത്തിന്റെ ഭാഗമായി ജീവകാരുണ്യ കവിയരങ്ങും നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+