'അഞ്ജലി ലഹരിക്ക് അടിമ, പാർട്ടിയില്‍ സീരിയില്‍ നടന്‍മാരും'; ആരോപണങ്ങള്‍ ശക്തമാക്കി പരാതിക്കാരി
കൊച്ചി: പോക്സോ കേസില്‍ പ്രതിയായ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും സഹായി അഞ്ജലി വടക്കേപ്പുരയ്ക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. അഞ്ജലി വടക്കേപ്പുര ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്നാണ് പരാതിക്കാരി റിപ്പോട്ടർ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
കഴിക്കുന്ന ഗുളികളെ കുറിച്ച് ചോദിക്കുന്ന പലരോടും, താന്‍ കഴിക്കുന്നത് ബിപിയുടെ ഗുളികയാണെന്നാണ് അഞ്ജലി പറയുന്നത്. ഇത്തരം ലഹരിമരുന്നുകള്‍ കലർത്തിയ പാനീയം നല്‍കിയാണ് അഞ്ജലി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതെന്നും പരാതിക്കാരി ആരോപിക്കുന്നു.

നമ്പര്‍ 18 ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയില്‍ എത്തിച്ച ശേഷം ലഹരി കലര്‍ന്ന പാനീയം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. പാർട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പെണ്‍കുട്ടികളും ലഹരി ഉപയോഗിച്ചിരുന്നു. ഈ പെണ്‍കുട്ടികളെ റോയി ലൈംഗികമായി ഉപദ്രവിച്ചിരുന്നു. തങ്ങളോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ബഹളം വെക്കുകയും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അഞ്ജലിയും ശൈജുവും തങ്ങളെ തടയാന്‍ ശ്രമിച്ചു. പാർട്ടി നടക്കുമ്പോള്‍ ഹോട്ടലില്‍ ചില സീരിയല്‍ നടന്‍മാർ അടക്കമുള്ള സെലിബ്രിറ്റികള്‍ അവിടെയുണ്ടായിരുന്നു. അഞ്ജലിയാണ് റോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയെതെന്നും കോഴിക്കോട് സ്വദേശീയ പരാതിക്കാരി വ്യക്തമാക്കുന്നു.

പീഡന വിവരം പുറത്ത് ആരോടെങ്കിലും പറയുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫാഷന്‍ രംഗത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ അഞ്ജലി കോഴിക്കോട് നിന്ന് റോയിയുടെ ഹോട്ടലിലെത്തിച്ച് പീഡനത്തിന് കൂട്ടുനിന്നതെന്നും പരാതിക്കാരി പറയുന്നു. ഒക്ടബോറിലായിരുന്നു പെണ്‍കുട്ടികളെ കുണ്ടുന്നൂരിലെ ഹോട്ടലില്‍ നിന്ന് സൈജുവിന്റെ കാറില്‍ നമ്പര്‍ 18 ഹോട്ടലിലേക്ക് എത്തിച്ചത്.
Recommended Video

അതേസമയം തനിക്കെതിരായ കേസ് ചെട്ടിച്ചമച്ചതെന്നാണ് അഞ്ജലി ആരോപിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കുന്നു. വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാൻ എന്‍റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്‍റെ നേർക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരുമെന്നും സോഷ്യല്‍ മീഡിയ ലൈവിലൂടെ അഞ്ജലി വ്യക്തമാക്കി.

കോഴിക്കോട് വെച്ച് പരിചയപ്പെട്ട തങ്ങളെ ജോലി വാഗ്ദാനം നടത്തിയാണ് അഞ്ജലി കൊച്ചിയിലേക്ക് എത്തിച്ചതെന്നും പരാതിക്കാർ വ്യക്തമാക്കുന്നു. പിന്നീട് ബിസിനസ് ഗെറ്റ് ടുഗദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചത്. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍

എനിക്കെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങളൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവർ ഇത്രയും കാട്ടിക്കൂട്ടുന്നത്. എന്‍റെ ഓഫീസിൽ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെൺകുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെൺകുട്ടിയെ കൊണ്ടുപോയെന്ന്. എന്‍റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്‍റ് ലിസ്റ്റും എന്‍റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications