കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതഭ്രാന്തന്‍മാരില്‍ നിന്ന് ഗൗതമിനും അന്‍ഷിദയ്ക്കും സംരക്ഷണം

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ചതിന് മതത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഗൗതമിനും അന്‍ഷിദയ്ക്കും താങ്ങായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തു വന്നു. പേരാമ്പ്ര പാലേരി സ്വദേശി ഗൗതമും പന്തിരിക്കരയിലുള്ള അന്‍ഷിദയും വര്‍ഗീയ വാദികളുടെ ഭീഷണിയില്‍ നാടുവിടേണ്ട അവസ്ഥയില്‍ ജീവിക്കുന്നത് അവസാനിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.മതങ്ങളുടെ പേരില്‍ ഒരുമിച്ചു ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. പലതവണ പോലീസ് ആയി ബന്ധപെട്ടിട്ടും സംരക്ഷണം ലഭിക്കാതിരുന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ കെ എസ് യു സംസ്ഥാന സെക്രട്ടറി അഡ്വ. കെ എ നിമിഷ തമ്പിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്.

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ പതിനൊന്നുമാസമായി ഇരുവരും പേടിച്ചു കഴിയുകയായിരുന്നു. വീടും നാടും വിട്ട് അന്യസംസ്ഥാനങ്ങളില്‍ ഒളിച്ചു കഴിയേണ്ടി വന്നു. പക്ഷെ അവിടെയും രക്ഷയില്ലായിരുന്നു. ഭീഷണിയായും ആക്രമണമായും ഇന്നും അവരെ പിന്തുടരുകയാണ് മതഭ്രാന്തന്‍മാര്‍. മതമൗലികവാദികളും സദാചാരഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും നിരന്തരം വേട്ടയാടിയപ്പോള്‍ പത്ത് മാസത്തോളം ഇവര്‍ ബംഗലൂരുവില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. പിന്നീട് ഗൗതമിന്റെ കൂട്ടുകാരായ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് ബംഗലൂരുവില്‍ നിന്ന് തിരിച്ചെത്തി വിവാഹിതരാവുന്നത്.

anshidaandgoutham

അന്‍ഷിദയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയെങ്കിലും അന്വേഷണത്തില്‍ സത്യം മനസിലാക്കിയ കോടതി ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ തന്റെ മകന് മതമില്ലെന്ന് രേഖപ്പെടുത്താന്‍ ധൈര്യം കാണിച്ച പാലേരി എം.എല്‍.പി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററായ സുധാകരന്‍ മാഷും അതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഭാര്യ ജലജയും മകനെയും മരുമകളെയും ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും വര്‍ഗീയവാദികള്‍ അടങ്ങിയിരുന്നില്ല. ഈ പ്രണയിനികളെ ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഭീഷണി പെടുത്തുകയാണ് ചെയ്തത്. ഫേസ്ബുക്ക് വര്‍ഗീയ ഗ്രൂപ്പുകളില്‍ ഇവരുടെ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ജനലും വാതിലുമെല്ലാം സാധാചാര ഗുണ്ടകള്‍ തകര്‍ത്തിരുന്നു.

ബി.ടെക്ക് പാസായ ഗൗതം ബംഗലൂരുവില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു. അന്‍ഷിദ കാസര്‍ഗോട്ടെ പൊയിനാച്ചി ഡെന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും. ഒളിച്ചോട്ടത്തിനും ഒളിവു ജീവിതത്തിനുമിടയില്‍ ഗൗതമിന്റെ ജോലി നഷ്ടമായി. അന്‍ഷിദയുടെ പഠനവും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ സംരക്ഷണം ഏര്‍പ്പെടുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഇവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. വ്യത്യസ്ഥ മതത്തില്‍പ്പെട്ടവര്‍ വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവരെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹിതരാകാനും ഒരുമിച്ച് ജീവിക്കാനും അര്‍ഹതയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം ഗൗതമിന്റെ വീട്ടില്‍ വിപുലമായ വിവാഹസല്‍ക്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

English summary
Anshida and Gautham marriage issue human rights commission asked DGP to give protection to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X