കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കും: ആന്റണി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. മോദിയുടെ പേരെടുതത് പറയാതെയായിരുന്നു ആന്റണിയുടെ പരമാര്‍ശം. ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ എ കെ 47 പ്രയോഗം ശരിയായില്ലെന്ന് ആന്റണി പറഞ്ഞു. യഥാര്‍ത്ഥ ദേശസ്‌നേഹിക്ക് അത്തരമൊരു പരമാര്‍ശം നടത്താന്‍ കഴിയില്ല. പരോക്ഷമായി ശത്രുരാജ്യത്തെ സഹായിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. ചീപ്പ് പോപ്പുലാരിറ്റിയ്ക്ക് വേണ്ടി നേതാക്കള്‍ ഇത്തരമൊരു പ്രയോഗം നടത്തരുത്. മോദിയുടെ പ്രയോഗം ഇന്ത്യ സേനയുടെ ആത്മീയ ധൈര്യം ചോര്‍ക്കുന്നതാണെന്ന് ആന്റണി പറഞ്ഞു.

AK Antony

ആശയങ്ങള്‍ തമ്മിലാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബി ജെ പിയാണ്. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഏകകക്ഷി ഭരണത്തിന് സാധ്യതയില്ലെന്ന് ആന്റണി പറഞ്ഞു.

രാജ്യത്ത് മോദി തരംഗം വെറും സൃഷ്ടിയാണ്. ഗുജറാത്ത് മോഡല്‍ വിജയമാണെന്ന് അഭിപ്രായമില്ല. ആര്‍ എസ് എസും കോര്‍പ്പറേറ്റുകളുമാണ് ബി ജെ പിയെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ശരിയാകാന്‍ പോകുന്നില്ല. യു പി എ വീണ്ടും അധികാരന്നില്‍ വരും.- ആന്റണി പറയുന്നു

English summary
This election is to be contested on the basis of ideas, not individuals, AK Antony said. Cautioning against the 'Modi agenda,' Antony said that Modi's ideas would destroy India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X