കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ആ സംഘടനയിലേ ഇല്ല, പിന്നെങ്ങനെ പുറത്താക്കും, ഫിയോക്കിന്റെ പുറത്താക്കലില്‍ പ്രതികരിച്ച് ആന്റണി

Google Oneindia Malayalam News

കൊച്ചി: ഫിയോക്കില്‍ നിന്ന് പുറത്താക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കുകയാണെന്ന് കേട്ട് അദ്ഭുതം തോന്നിയെന്ന് ആന്റണി പറയുന്നു. മരക്കാര്‍ സിനിമ നടക്കുന്ന സമയത്ത് തന്നെ ഞാന്‍ ഫിയോക്കില്‍ നിന്ന് രാജിവെച്ചയാളാണ്. ആ സംഘടനയില്‍ ഞാനില്ലെന്ന് വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നെ പുറത്താക്കുന്നുവെന്ന് കേട്ടപ്പോള്‍ അദ്ഭുതം തോന്നിയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. വിജയകുമാര്‍ പറഞ്ഞതിന് കമന്റ് പറയാനില്ല. സംഘടന ഉണ്ടാവുമ്പോള്‍ ദിലീപിനൊപ്പം ചേര്‍ന്ന് നിന്നയാളാണ്. എല്ലാവരും ഉള്ള സമയത്താണ് ഞാന്‍ രാജി സമര്‍പ്പിച്ചത്. പിന്നീട് ആ രാജി സ്വീകരിച്ചില്ലെന്നോ, തുടരണമെന്നോ അവര്‍ പറഞ്ഞിട്ടില്ല.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

1

ഞങ്ങള്‍ മാറ്റുകയാണ് എന്ന് പറയുന്നത് എന്തിനാണ്. ഞാന്‍ അതിലില്ല. പകരം വേറെ ആളെ വെക്കുന്നു. അല്ലാതെ പുറത്താക്കുന്നു എന്ന ധ്വനി കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ദിലീപ് ഞാന്‍ രാജിവെച്ച ശേഷവും ആ സംഘടനയുടെ യോഗങ്ങളിലെല്ലാം പങ്കെടുത്തതാണ്. ദിലീപിന്റെ ഒരു മികവിലാണ് ആ സംഘടന നാല് വര്‍ഷം നിന്നത്. ഫിയോക് സൗഹാര്‍ദപരമായി പോകുന്ന സംഘടനയാണ്. ഞാന്‍ നാല് വര്‍ഷം ഫിയോക്കില്‍ ഉണ്ടായിരുന്നപ്പോള്‍ ആരുമായോ വഴക്കിനോ, ആരെയും വിലക്കാനോ പോയിട്ടില്ല. അത്രയും സൗഹൃദപരമായിരുന്നു. അതിന് നേതൃത്വം നല്‍കിയത് ദിലീപാണെന്നും ആന്റണി പറഞ്ഞു.

സംഘടന നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ. ഒരു സംഘടന എന്നത് രണ്ട് വ്യക്തികള്‍ക്ക് ഇഷ്ടത്തിന് കൊണ്ട് നടക്കാനുള്ളതല്ല. അതുകൊണ്ട് ഫിയോക്കിന്റെ ഭരണഘടന മാറ്റുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ഭരണസമിതിക്ക് മാറ്റാനുള്ള സ്വാതന്ത്രമുണ്ട്. അത് ഏത് കാലത്തും ചെയ്യാം. എല്ലാ തിയേറ്റര്‍ ഉടമകളുമായി സൗഹൃദത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍. ഫിയോക് 31 യോഗം ചേരുന്ന കാര്യവും ഞാന്‍ അറിഞ്ഞിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി. നേരത്തെ മരക്കാര്‍ സിനിമയുമായി ഉണ്ടായ ഒടിടി വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും രാജിവെക്കുന്നതായി ആന്റണി പ്രഖ്യാപിച്ചിരുന്നു. ഫിയോക് ചെയര്‍മാന്‍ കൂടിയായ നടന്‍ ദിലീപിനായിരുന്നു രാജിക്കത്ത് നല്‍കിയത്.

ഫിയോക്കില്‍ നിന്ന് ആന്റണിയെയും ദിലീപിനെയും പുറത്താക്കാന്‍ നീക്കമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഈ മാസം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവും. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് ദിലീപിനും ആന്റണിക്കുമെതിരെ ഉയര്‍ന്നത്. ഇതാണ് പുറത്താക്കാനുള്ള നീക്കത്തിന്റെ കാരണം.

Recommended Video

cmsvideo
നടിയെ ചോദ്യം ചെയ്തതോടെ വഴിത്തിരിവ്,ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍

English summary
antony perumbavoor says he already resigned from feouk, why they says removing me
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X