Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കോണ്‍-കേരള കോണ്‍ സൗഹൃദമത്സരം?

തിരുവനന്തപുരം: ലോക്‌സഭ സീറ്റ് വിഭജനത്തെച്ചൊല്ലി കോരള കോണ്‍ഗ്രസും കോണ്‍ഗ്രസും വീണ്ടും തര്‍ക്കം. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന വാദവുമായി പാര്‍ട്ടി നേതാവ് ആന്റണി രാജു രംഗത്തെത്തി. സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മത്സരത്തിന് രംഗത്തെത്തുമെന്നും ആന്റണി രാജു പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആണ് ഇടുക്കി സീറ്റിന് വേണ്ടി നേരരത്തെ മുതല്‍ രംഗത്തുള്ളത്. കോട്ടയത്തിന് പുറമേ മറ്റൊരു സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Congress Kerala Congress

ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിനിറങ്ങിയാല്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് വിജയം എളുപ്പമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി നേതൃത്വം രംഗത്തെത്തി.

പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ്ജും ആണ് ആന്റണി രാജുവിനെതിരെ പ്രതികരിച്ചത്. ആന്റണി രാജുവിന്റെ പ്രസ്താവന പാര്‍ട്ടി തീരുമാനമല്ലെന്നാണ് ഇരു നേതാക്കളും പറഞ്ഞത്.

പിസി ജോര്‍ജ്ജിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ഈ സീറ്റ് വിവാദത്തോടെ കൂടുതല്‍ രൂക്ഷമാകുന്നെ സൂചനയാണ് നല്‍കുന്നത്. നേരത്തെ തന്നെ ജോസഫ് വിഭാഗം നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ്ജ് പരസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ജോസഫ് വിഭാഗം ഭീഷമിപ്പെടുത്തിയിരുന്നതും ആണ്.

ജോസഫ് വിഭാഗം എല്‍ഡിഎഫില്‍ ആയിരുന്നസമയം ഫ്രാന്‍സിസ് ജോര്‍ജ്ജ് ആയിരുന്നു ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ മുന്നണി മാറിയെങ്കിലും ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണം എന്നാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+