ഡിസിസി പ്രസിഡന്‍റ്: പട്ടികയിലെ നേതാവിനെതിരെ ആഞ്ഞടിച്ച് സ്ഥാനാര്‍ത്ഥി; "റിവാര്‍ഡ്' കൊടുക്കരുത്
ദില്ലി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ നീക്കങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തി. കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിരിക്കുന്നത്. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു.
ഉറപ്പ് നല്‍കിയ തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ലെന്നാണ് പരാതികള്‍. ഇത്തരത്തില്‍ പുറത്ത് വരുന്ന പട്ടികയോട് ഒരു തരത്തിലും യോഗിക്കാന‍് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിലാണ് തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പാലോട് രവിക്കെതിരെ തുറന്നടിച്ച് പിഎസ് പ്രശാന്ത് രംഗത്ത് എത്തിയിരിക്കുന്നത്.
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും

നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാലോട് രവിക്കെതിരെ നടപടിവേണമെന്നാണ് കെപിസിസി മുന്‍ സെക്രട്ടറിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പിഎസ് പ്രശാന്ത് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന‍് പാലോട് രവി രഹസ്യയോഗം ചേര്‍ന്നിരുന്നുവെന്നും ഇക്കാര്യം അന്വേഷണ സമിതിക്ക് മുന്‍പാകെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

നേതാക്കളെ വിമര്‍ശിച്ച് പത്ര സമ്മേളനം നടത്തിയതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്യും. ആറുമാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്. തന്‍റെ വാര്‍ത്താ സമ്മേളനം പൂര്‍ണ്ണമായി കണ്ടിരുന്നെങ്കിലും പാര്‍ട്ടി നടപടിയെടുക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവാണ് പി എസ് പ്രശാന്ത്. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കിലും 'റിവാര്‍ഡ്' കൊടുക്കരുതെന്നും അഭിപ്രായപ്പെട്ടിരുന്നു. പാലോട് രവി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തേല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. നെടുമങ്ങാടില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ പാലോട് രവി തിരഞ്ഞെടുപ്പില്‍ സജീവമായില്ല എന്ന് മാത്രമല്ല, വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.

കോണ്‍ഗ്രസിലെ ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്കും പെരുന്തച്ഛന്‍ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാര്‍ട്ടിയിലെ തലമുറ മാറ്റം എന്ന നീക്കത്തെ അട്ടിമറിക്കാന്‍ ചില നേതാക്കള്‍ ബോധപൂര്‍വ്വ നീക്കം നടത്തുകയാണ്. പുതുമുഖങ്ങള്‍ മത്സരിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് ഇവര്‍ പ്രചരിപ്പിക്കുകയാണ്.

പാര്‍ട്ടിയുടെ പരാജയത്തില്‍ തന്നെ ആരോപണ വിധേയരായവര്‍ക്ക് വീണ്ടും പദവികള്‍ നല്‍കാനാണ് നീക്കം. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്‍റെ തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി എസ് പ്രശാന്തിന് സമാനമായി പലനേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് തുറന്നുപറച്ചില്‍ രംഗത്ത് എത്തുമെന്നാണ് സൂചന. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കെ സുധാകരന്‍ തന്നെ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും 24 മണിക്കുറിനുള്ളില്‍ തന്നെ പി എസ് പ്രശാന്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു. എങ്കിലും പട്ടിക പുറത്ത് വരുന്നത് കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications