പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; കരിപ്പൂരിലെത്തിയത് കടം നൽകിയ പണം തിരികെ വാങ്ങാനെന്ന് അർജുൻ ആയങ്കി
പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്;കരിപ്പൂരിലെത്തിയത് കടം നൽകിയ പണം തിരികെ വാങ്ങാനെന്ന് അർജുൻ ആയങ്കി
കൊച്ചി: സ്വർണക്കടത്ത് കേസുമായി തനിക്ക് പങ്കില്ലെന്ന് അർജുൻ ആയങ്കി. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അർജുൻ പറഞ്ഞു. മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജുൻ കൂട്ടിച്ചേർത്തു. അതേസമയം അര്‍ജുന്‍ ആയങ്കി കളവ് പറയുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രതികരണം. അര്‍ജുന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും കടം നൽകിയ പണം തിരികെ വാങ്ങാനാണ് വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് അർജുൻ കസ്റ്റംസിന് നൽകിയ മൊഴി. കള്ളക്കടത്ത് സാധനവുമായാണ് മുഹമ്മദ് ഷഫീഖ് വരുന്നതെന്ന് തനിക്ക് അറിയാമായിരുന്നെന്നും എന്നാൽ താൻ എത്തിയത് അയാളിൽ നിന്ന് കടമായി നൽകിയ പണം തിരികെ വാങ്ങാനാണെന്നുമാണ് അർജുന്റെ വാദം.
അതേസമയം തെളിവുകൾ ഒളിപ്പിച്ചാണ് അർജുൻ ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈലടക്കം ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ, മൊബൈൽഫോണുകളും പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പോയതായുമാണ് അർജുൻ മൊഴി നൽകിയത്. ഇതും കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Recommended Video
അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അർജുൻ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞുവെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സജേഷ് അർജുന്റെ ബിനാമി മാത്രമെന്നാണ് കസ്റ്റംസ് പറയുന്നത്.












Click it and Unblock the Notifications