Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റിപ്പുറത്ത് കണ്ടെത്തിയ ബോംബുകള്‍ പരിശോധിക്കാന്‍ സൈനികര്‍ എത്തുന്നു, ദുരൂഹത തുടരുന്നു, ബോംബ് സൈനികര്‍ ഉപയോഗിക്കുന്നത് തന്നെ

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ പരിശോധിക്കാന്‍ സൈനിക ഉദ്യോഗസ്ഥരെത്തുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ധ സംഘം ഇന്നലെ രാവിലെ മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലേക്കു മാറ്റിയ കുഴി ബോംബുകള്‍ പരിശോധിച്ചു. ബോംബുകള്‍ തല്‍ക്കാലം നിര്‍വീര്യമാക്കുന്നില്ല.

bombu1

ഉഗ്രശേഷിയുള്ള കുഴി ബോംബുകള്‍ സൈന്യം ഉപയോഗിക്കുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ തുടര്‍നടപടികളുണ്ടാകൂ. സംഭവത്തില്‍ മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.

ട്രംപിനെ തള്ളി യുഎസ് വ്യവസായ മേഖലയും; എച്ച് 1 ബി വിസ നിയന്ത്രണം അമേരിക്കയെ പ്രതിസന്ധിലാക്കും
കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു ഇവയെന്നു കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എആര്‍ ക്യാമ്പില്‍ അതീവസുരക്ഷയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു പ്രത്യേക കാവലുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മൈനുകള്‍ കണ്ടെടുത്ത ഭാരതപ്പുഴയിലും തൊട്ടടുത്ത മിനിപമ്പയിലുമെത്തി തെളിവുകള്‍ ശേഖരിച്ചു.

അതേസമയം ബോംബുകള്‍ ഏങ്ങനെ ഭാരതപ്പുഴയില്‍ എത്തിയതിനെക്കുറിച്ചു ദുരൂഹത തുടരുകയാണ്. സൈനിക കേന്ദ്രങ്ങളില്‍ നിന്നു ഇവ ഏതുമാര്‍ഗം പുറത്തുകടത്തിയതിനെക്കുറിച്ചും ആരാണ് ഇവ പുഴയില്‍ നിക്ഷേപിച്ചതെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ചേശേഷമേ ഇതേക്കുറിച്ചു വിശാംദങ്ങള്‍ ലഭ്യമാകൂ. സംഭവത്തിനു പിന്നില്‍ വിധ്വംസക സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

സൈനിക സംഘം ഇന്നോ നാളെയോ സ്ഥലത്തെത്തുമെന്നാണ് വിവരം. കുറ്റിപ്പുറത്തു കാണപ്പെട്ടത് 1960 മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനികനീക്കങ്ങളില്‍ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം. പട്ടാള ക്യാമ്പുകളില്‍ ഭടന്മാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള മൈനുകളാണിത്.

അതേസമയം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ എന്നറയിപ്പെടുന്ന മല്ലൂര്‍കടവ്. ശബരിമല ദര്‍ശനത്തിനും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരുമായ നൂറുക്കണക്കിനു അയ്യപ്പഭക്തര്‍ കുളിക്കുന്ന കടവിനടുത്തായിരുന്നു കുഴിബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണിത്. ഇതെല്ലാം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് പുഴയിലിറങ്ങവേ വളാഞ്ചേരി സ്വദേശിയായ യുവാവ് മൈനുകളും അതിനടുത്തായി പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗും കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+