ട്രംപിനെ തള്ളി യുഎസ് വ്യവസായ മേഖലയും; എച്ച് 1 ബി വിസ നിയന്ത്രണം അമേരിക്കയെ പ്രതിസന്ധിലാക്കും

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ട്രംപിന്റെ എച്ച്1 ബി വിസ നിയന്ത്രണ നടപടിക്കെതിരെ യുഎസ് ചേമ്പർ ഓഫ് കോമേഴ്സ്. വിസയുടെ കാലാവധി ദീർഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്നും യുഎസ് വ്യവസായ സംഘടന പറഞ്ഞു. കൂടാതെ 70000 പരം ഇന്ത്യക്കാരെ തിരിച്ചയക്കാൻ ട്രംപ് സർക്കാർ നീക്കം നടത്തുന്നുവെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് പ്രസ്താവനയുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധം ശക്തമായപ്പോൾ നിറവും മാറി, യുപിയിൽ കാവി പൂശിയ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു

നിലവിൽ എച്ച്1 ബി വിസയുടെ കാലാവധി മൂന്ന് വർഷമാണ്. ഇത് പിന്നീട് മൂന്ന് വർഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് അതു ലഭിക്കുന്നതുവരെ അമേരിക്കയിൽ തുടരാം. എന്നാൽ ഈ ഇളവാണ് ട്രംപ് സർക്കാർ അവസാനിപ്പിക്കാൻ പോകുന്നത്. ഇത് യുഎസ് കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി കമ്പനി തൊഴിലാളികളെ പ്രതിസന്ധിയിലാക്കും.

പാകിസ്താനെതിരെ ആരോപണവുമായി രാജ്നാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

യുഎസിന്റേത് തെറ്റായ നയം

യുഎസിന്റേത് തെറ്റായ നയം

എച്ച്1 ബി വിസയുടെ കാലാവധി ദീർഘിപ്പിക്കാത്തത് യുഎസ് സർക്കാരിന്റെ തെറ്റായ നടപടിയാണെന്നു യുഎസ് വ്യവസായ സംഘടന വക്തവ് വ്യക്തമാക്കി. ഇത് അമേരിക്കൻ വ്യവസായത്തേയും സമ്പദ്വ്യവസ്ഥയേയും പ്രതികൂലമായി തന്നെ ബാധിക്കും.. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ പ്രവർത്തി ആശങ്ക വഹമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യക്കാരെ ബാധിക്കും

ഇന്ത്യക്കാരെ ബാധിക്കും

ട്രംപ് സർക്കാരിന്റെ നടപടി ഏകദേശം 70,000 ൽ പരം ഇന്ത്യക്കാരെ പ്രതികൂലമായി തന്നെ ബാധിക്കും. പ്രതി വർഷം 45000 ഇന്ത്യ ഐ‍ടി തൊഴിലാളികളാണ് എച്ച്1 ബി വിസ വഴി അമേരിക്കയിലെത്തുന്നുണ്. ആറു വർഷം കൊണ്ട് രണ്ടു ലക്ഷത്തി എഴുപതിനായിരം പേർ എത്തുന്നു. പത്തു വർഷത്തിനിടെ ഘ്രീൻ കാർഡ് കാത്തുകഴിയുന്നവരെ കൂടെ കൂട്ടിയാൽ പത്തു ലക്ഷം പേരെയാണ് സർക്കാർ നടപടി ബാധിക്കുന്നത്.

 ഐടി കമ്പനികൾ പ്രതിസന്ധിയിൽ

ഐടി കമ്പനികൾ പ്രതിസന്ധിയിൽ

എച്ച്1 ബി വിസ ഉപയോഗിച്ചാണ് ഇന്ത്യക്കാർ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യുന്നത്. ഐടി മേഖലയിൽ സ്വദേശത്തു നിന്നു വിദഗ്ധ തൊഴിലാളികളെ കിട്ടാത്ത കാരണം പല യുഎസ് കമ്പനികളും ഇത്തരം മേഖലയിൽ ഇന്ത്യക്കാരെയാണ് ഉപയോഗിക്കുന്നത്. എന്നാൽ രാജ്യത്ത് സ്വദേശിവത്കരണം കൊണ്ടു വരുന്നതിലൂടെ ട്രംപ് സർക്കാരിന്റെ നയം ഇന്ത്യൻ ഐടി കമ്പനികളേയും വ്യാവസായ കമ്പനികളേയും പ്രതിസന്ധിയിലാക്കും.

 എച്ച് 1ബി വിസയ്ക്ക് മാറ്റങ്ങൾ

എച്ച് 1ബി വിസയ്ക്ക് മാറ്റങ്ങൾ

എച്ച് 1ബി വിസ അനുവദിക്കുന്നതിന് കൂടുതൽ മാറ്റം കൈകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എച്ച് 1 ബി വിസപ്രകാരം വിദേശികളെ ജോലിക്കെടുക്കുന്ന കമ്പനികൾ മുൻ കൂറ്‍ രജിസ്ട്രേഷൻ നിർബന്ധമാക്കണം. 2011 ൽ അവതരിരപ്പിച്ച ബില്ല് യുഎസ് സർക്കാർ വീണ്ടും പ്രാബല്യത്തിൽ കൊണ്ടു വരാൻ തയ്യാറെടുക്കുകയാണ്. 2018 ഫെബ്രുവരിയിൽ നടപ്പാക്കുന്ന പുതിയ മാനദണ്ഡമനുസരിച്ച് ഇലക്ട്രാണിക് മാർഗത്തിലൂടെ രജിസ്റ്റർ ചെയ്യണം, കൂടാതെ വർഷം അനുവദിക്കുന്ന 85000 വിസയിൽ 65000 വിസകൾ വിദേശികൾക്കും 20000 വിസ യുഎസ് കോളേജിലും സർവകലാശാലയിലും പഠിക്കുന്ന വിദേശി വിദ്യാർഥികൾക്കുമായിരിക്കും. എച്ച്1 ബി വിസ അനുവദിക്കുക യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും.. എന്നാൽ ഇത് കമ്പനികൾക്ക് ഗുണദോഷമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The move to end extension of H-1B visas would be "bad policy" and is contrary to the goals of a merit-based immigration system, the US Chamber of Commerce said today over the Trump administration's reported plan that could result in self-deportation of around 700,000 Indians.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്