Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന്റെ അടുത്ത യുദ്ധം കൊതുകുകള്‍ക്കെതിരെ; കൂടെ കൂടാന്‍ ദില്ലി നിവാസികളോടും ആഹ്വാനം

ദില്ലി: പകര്‍ച്ച പനിയുടെ പശ്ചാത്തലത്തില്‍ കൊതുകുകള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ ആഹ്വാനം. രാഷ്ട്രീയം മാറ്റിവെച്ച് പകര്‍ച്ചവ്യാധിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴുത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് രാഷ്ട്രീയം മാറ്റിവെച്ച് കൊതുകിനെതിരെ ഒരുമിച്ച് പൊരുതാമെന്ന് അറിയിച്ചത്. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും മൂലം 33 പേരാണ് ഇതുവരെ മരിച്ചത്. 2,800 ഓളം പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു.

Arvind Kejriwal

അടുത്ത മൂന്ന് ദിവസത്തിനകം കഴിയുന്നത്ര ഫോഗിങ് മെ,ീനുകള്‍ സമാഹരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇതാദ്യമായാണ് കൈകോര്‍ക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡെങ്കി, ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനികള്‍ നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ക് നിരവധി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ജനങ്ങള്‍ക്ക് വേണ്ടി ബോധവത്കരണ പരിപാടിയും സര്‍ക്കാര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+