സച്ചിൻ ദേവും ആര്യയും ഇന്ന് വിവാഹിതരാകും; ചടങ്ങുകൾ എകെജി ഹാളിൽ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എയും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് 11 നാണ് വിവാഹം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. ലളിതമായ ചടങ്ങാകും നടക്കുകയെന്ന് ഇരുവരും ക്ഷണക്കത്തിലൂടെ അറിയിച്ചിരുന്നു.

വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ക്ഷണക്കത്തിൽ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് യാതൊരു ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും അത്തരത്തിലുള്ള സ്നേഹോപഹാരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ ക്ഷണക്കത്തിലൂടെ അറിയിച്ചിരുന്നു.
തിരുവനന്തപുരത്തെ വിവാഹ ചടങ്ങുകൾക്ക് ശേഷം 6ാം തീയതി കോഴിക്കോട് വെച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയുമാണ് വിവാഹിതരാകുന്നത്.ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി നിൽക്കുന്നത്. സംഘടനയിൽ പ്രവർത്തിക്കുമ്പോൾ തന്നെ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് പ്രണയത്തിലേക്ക് വഴുമാറിയതോടെ വീടുകളിൽ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.
സച്ചിനാണ് തന്റെ മാതാപിതാക്കളോട് സംസാരിച്ചത്. അതിന് ശേഷമാണ് തീരുമാനം എടുത്തത്. അപ്പോൾ തങ്ങൾ ജനപ്രതിനിധികൾ ആയിരുന്നില്ല. വീട്ടുകാർ തങ്ങളുടെ ആഗ്രഹത്തെ പിന്തുണച്ചു. വീട്ടുകാരുടെ കൂടി സമ്മതത്തോട് കൂടിയാണ് തങ്ങൾ യഥാർത്ഥത്തിൽ പ്രണയിച്ച് തുടങ്ങിയതെന്നും ആര്യയും സച്ചിനും പറഞ്ഞിരുന്നു.
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ
ഞങ്ങളുടെ ജീവിതം പൊതുപ്രവർത്തനത്തോടും രാഷ്ട്രീയ പ്രവർത്തനത്തോടും ചേർന്ന് നിൽക്കുന്നതാണ്. എന്തുകൊണ്ടും ഒരേ മേഖലയിൽ ഒരുമിച്ച് നിൽക്കാൻ പറ്റുന്നവർ ആയിരിക്കുന്നത് നല്ല കാര്യമാണ്. ഒരേ മേഖലയിൽ നിന്ന് വരുന്നവർ ആയതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കാനും സാധിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.
എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും ചാല ഏരിയ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് ആര്യ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു അപ്രതീക്ഷതമായി മേയർ പദവി തേടിയെത്തിയത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎ ആയത്.












Click it and Unblock the Notifications