ആര്യ മേയര്‍ തിരഞ്ഞെടുപ്പിനെത്തിയത് അച്ഛനോടൊപ്പം ബൈക്കില്‍; ഒദ്യോഗിക വാഹനത്തില്‍ പിന്നീട് യാത്ര
തിരുവനന്തപുരം; തലസ്ഥാനത്ത് പുതു ചരിത്രം എഴുതി 21 കാരി ആര്യ രാജേന്ദ്രന്‍. രണ്ട് കോണ്‍ഗ്രസ് വിമതരുടേത് അടക്കം 54 വോട്ടുകള്‍ നേടിയാണ് ആര്യാ രാജേന്ദ്രന്‍ വിജയിച്ചത്. ആരെയും ഭരിക്കലല്ല ഒന്നിച്ചു കൊണ്ടുപോകലാണ് ലക്ഷ്യമെന്ന് ആര്യ പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷന്റെ തലപ്പെത്തെത്തിയ നിമിഷം. ആര്യക്കൊപ്പം കേരളവും ഒരുപക്ഷെ രാജ്യവും ചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു.

മേയര്‍ തിരഞ്ഞെടുപ്പിനായി വാടക വീട്ടില്‍ നിന്ന് അച്ഛന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയായിരുന്നു മേയറാകാനായി പുറപ്പെട്ടത്. ബിജെപി സിമി ജ്യോതിഷിനേയും യുഡിഎഫ് മേരി പുഷ്‌പത്തെയും മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎപിനൊപ്പം ചേര്‍ന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ ലഭിച്ചു. ബിജെപിക്ക് 35, യുഡിഎഫിന് 9, സപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി.
അച്ഛനേയും അമ്മയേയും മുന്‍ഗാമികളേയും ചേര്‍ത്ത് പിടിച്ചാണ് മേയര്‍ കസേരയില്‍ ഇരുന്നത്. അങ്ങിനെ ബൈക്കിലെത്തിയ ആര്യ മേയറുടെ ഔദ്യോഗിക വാഹനത്തിലേറി ആദ്യ പരിപാടിക്കു പുറപ്പെട്ടു. മകളുടെ ആത്മവിശ്വാസത്തിലാണ് അച്ഛന്റെ ധൈര്യവും സന്തോഷവും എന്ന് ആര്യയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications