വൈകാരികഭ്രാന്തുള്ളവരെ കളയണമെന്ന് അശോകന് ചരുവില്‍: വിമർശകന് കിടിലൻ മറുപടി നൽകി അശോകൻ ചരുവിൽ
കണ്ണൂർ: പാനൂരില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവം രേഖപ്പെടുത്തിയ നടപടിയെ എതിർത്ത എൽഡിഎഫ് അനുകൂലിയ്ക്ക് മറുപടി നൽകി എഴുത്തുകാരൻ അശോകൻ ചരുവിൽ. അക്രമ സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ അക്രമത്തെ പിന്തുണക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെയാണ് അശോകൻ ചരുവിൽ രംഗത്തെത്തിയത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും എത്തിച്ചുവെങ്കില്‍ ഇത്തരക്കാർ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലയ്ക്കും മനസ്സിലാക്കിയിട്ടില്ലെന്നാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

പ്രകോപനപരം
തിരഞ്ഞെടുപ്പ് മത്സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ശ്രമിക്കേണ്ടതുണ്ടെന്നും അശോകരന് ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലപ്പെട്ട മന്‍സൂറിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചരുവിലിന്റെ കുറിപ്പ്. എന്നാൽ പോസ്റ്റിന് വന്ന കമന്റാണ് അശോകൻ ചരുവിലിനെ പ്രകോപിപ്പിച്ചത്.

കയറാതെ പ്രതികരിക്കാം
'സംഘത്തിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും എന്നാല്‍ ഇങ്ങനെ എല്ലാ സംഭവങ്ങളിലും കയറി പ്രതികരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണമെന്നായിരുന്നു പോസ്റ്റിന് താഴെ എല്‍ഡിഎഫ് അനുകൂലിയായ പവിത്രന് വി എം എന്നയാളാണ് വിമര്‍ശനമുന്നയിച്ചത്. ഇതോടെ 'കയറാതെ പ്രതികരിച്ചോളാം' എന്ന് അശോകന് ചരുവിൽ മറുപടി നൽകുകയും ചെയ്തിരുന്നു.

പ്രതിഷേധിക്കും
"കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മുക്കില്‍പ്പീടികയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘട്ടനത്തെ തുടര്‍ന്ന് മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതില്‍ ശക്തമായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. മന്‍സൂറും എതിരാളികളും അയല്‍ക്കാരാണെന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോധ്യപ്പെടുത്താൻ ശ്രമിക്കണം
തിരഞ്ഞെടുപ്പു മത്സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ശ്രമിക്കേണ്ടതാണ്. പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേല്‍ മാത്രമല്ല. അണികളുടെ മേലും ശ്രദ്ധ വേണം. മന്‍സൂറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു." എന്നായിരുന്നു അശോകൻ ചരുവിലിന്റെ പോസ്റ്റ്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications