കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ബിജെപിക്ക് നല്‍കിയത് 10 കോടി രൂപ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിങ്‌സ് ബിജെപിക്ക് നല്‍കിയ സംഭാവന പത്ത് കോടി രൂപ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) എന്ന സംഘടന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കോണ്‍ഗ്രസ്സിന് രണ്ടര കോടി രൂപയും നല്‍കിയിട്ടുണ്ട്.

Asianet

2004-05 മതല്‍ 2011-12 വരെയുള്ള കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകളാണ് എഡിആര്‍ പുറത്തുവിട്ടിരിക്കുന്നത്. എട്ട് വര്‍ഷം കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന തുകയുടെ 87 ശതമാനവും നല്‍കിയിരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ 75 ശതമാനവും അജ്ഞാത സ്രതസ്സുകളില്‍ നിന്നാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് എഡിആര്‍ വെളിപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന 25 ശതമാനത്തിന്റെ 87 ശതമാനവും കോര്‍പ്പറേറ്റുകളാണ് നല്‍കിയിട്ടുള്ളത് എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്.

ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിംഗ്‌സും തമ്മിലുള്ള ബന്ധത്തെ റോയിറ്റേഴ്‌സിനെ അധികരിച്ച് വിആര്‍ദബെസ്റ്റ് ഡോട്ട് വേര്‍ഡ്പ്രസ്സ് ഡോട്ട് കോം വ്യക്തമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിംഗ്‌സിന്റെ രണ്ട് ഡയറക്ടര്‍മാര്‍ സുധാകര്‍ ഗാണ്ടെയും മാതേവന്‍ പിള്ള ശിവറാമും ആണ് എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

എട്ട് വര്‍ഷം കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ 435.87 കോടി രൂപയാണ് സംഭാവന കൈപ്പറ്റിയിട്ടുള്ളതായി കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 3789.89 കോടിയും കോര്‍പ്പറേറ്റുകളാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് സംഭാവനകള്‍ കൂടുതലായും ഒഴുകിയത്.

English summary
Asianet TV Holding Pvt Ltd donated 10 croe rupees to BJP and 2.5 crore to Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X