കാസര്‍ഗോഡും മഞ്ചേശ്വരത്തും ആന്റണിക്ക് ബിജെപിപ്പേടി
കാസര്‍ഗോഡ്: കാസര്‍ഗോഡും മഞ്ചേശ്വരത്തും യുഡിഎഫിന്റെ എതിരാളി ബിജെപിയെന്ന് എകെ ആന്റണി. ബിജെപി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് കാസര്‍ഗോഡും മഞ്ചേശ്വരത്തും മത്സരങ്ങള്‍ നടക്കുകയെന്നും എകെ ആന്റണി പറഞ്ഞു.
എന്നാല്‍ മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. പ്രതാപ കാലത്തിന് മുന്‍പ് പോലും ബിജെപി ശക്തി തെളിയിച്ച മഞ്ചേശ്വരത്ത് മുന്നണികള്‍ പരസ്പരം വോട്ടു മറിച്ചതുകൊണ്ട് മാത്രം ഒരു എംഎല്‍എയെ സൃഷ്ടിക്കാന്‍ കഴിയാതെ പോയ സാഹചര്യം ഇത്തവണ മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

ബിജെപി സംസ്ഥാന സെക്രട്ടറിയും യുവ നേതാവുമായ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകര്‍. കഴിഞ്ഞ തവണ യുഡിഎഫിലെ പിബി അബ്ദുള്‍ റസാഖ് 5828 വോട്ടിനാണ് ഇവിടെ ജയിച്ചത്. മോദിയുടെ വരവോടെ അട്ടിമറി വിജയം നേടാനാകുമെന്നാണ് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. പ്രചരണ രംഗങ്ങളില്‍ ഇതിനോടകം തന്നെ ഏറെ മുന്നിലാണ് കെ സുരേന്ദ്രന്‍.
അതേസമയം ബിജെപി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്ന് എകെ ആന്റണി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരം നടക്കും. വിഎസിന്റെ കോളിളക്കം കൊണ്ട് എല്‍ഡിഎഫിനു വോട്ട് കൂടിലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications