കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപരന്‍മാരുടെ പേരിന് അന്യായമായി അംഗീകാരം? പരാതിയുമായി ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: അപരന്‍മാര്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ കെടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ കെടി ജലീല്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി നല്‍കി. കാഞ്ഞിരത്തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് വോട്ടിങ് യത്രത്തില്‍ കെടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ വരണാധികാരിയായ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആയിഷാബി അനുവാദം നല്‍കിയത്.

വരണാധികാരിക്കെതിരെയാണ് സ്ഥാനാര്‍ഥി നിരീക്ഷകന് പരാതി നല്‍കിയത്. വോട്ടര്‍ പട്ടികയിലോ മറ്റേതെങ്കിലും രേഖയിലോ ഇവര്‍ക്ക്കെ ടി ജലീല്‍ എന്നൊരു പേരില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ ആ പേരുകള്‍ നല്‍കുക എന്നതാണ് കെടി ജലീലിന്‍റെ ചോദ്യം.

KT Jaleel

കെടി ജലീല്‍ എന്നാണ് പേരെന്ന് മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറും നല്‍കിയ സാക്ഷ്യപത്രം മാത്രം ആധാരം. ഇത് വച്ചാണ് വരണാധികാരി അനുവാദം നല്‍കിയത്. വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് വോട്ടിങ് യന്ത്രത്തില്‍ പേര് വയ്ക്കാന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും തവനൂരിലെ അപരന്‍മാര്‍ നല്‍കിയിട്ടില്ല.

കുന്നത്തൊടി അബ്ദുള്‍ ജലീലിന് പൊന്മള പഞ്ചായത്ത് പ്രസിഡന്റും കാഞ്ഞിരത്തൊടിക അബ്ദുള്‍ ജലീലിന് തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലറുമാണ് സാക്ഷ്യപത്രം നല്‍കിയിരിക്കുന്നത്. വിജയം ഉറപ്പായ ഡോ കെടി ജലീലിനെതിരെ എന്തു കുതന്ത്രവും പ്രയോഗിക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമായാണ് അപരന്‍മാരെ നിരത്തുന്നത്. സര്‍ക്കാര്‍ രേഖകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡ. കെ ടി ജലീല്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷവും യുഡിഎഫ് 'ജലീലുമാരെ' രംഗത്തിറക്കിയിരുന്നു.

English summary
Assembly Election 2016:Namesakes- KT Jaleel gave complaint to Election observer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X