Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി തെക്കുവടക്കു പാഞ്ഞാലും ബിജെപി അക്കൗണ്ട് തുറക്കില്ല: ആന്റണി

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി തെക്കോട്ടും വടക്കോട്ടും പാഞ്ഞാലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. ഇവിടെ അക്കൗണ്ട് തുറക്കണമെങ്കില്‍ ഏതെങ്കിലും ബാങ്കുകളെ സമീപിക്കേണ്ടിവരും. തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി പിജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു ആന്റണി പറഞ്ഞു.

കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ലെങ്കിലും ഇവരെ പേടിക്കേണ്ട സാഹചര്യമുണ്ട്. ജനങ്ങള്‍ അഭിരുചിക്കൊത്ത ഭക്ഷണം കഴിച്ചാണ് ജിവിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംഘപരിവാറും സംഘവും തീരുമാനിക്കുന്ന ഭക്ഷണം കഴിക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ മാറി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും ഇടപെടലും തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കൊലപാതകങ്ങളിലും എത്തിച്ചേരുകയാണ്. ഇത്തരം സാഹചര്യം കേരളത്തിലെ ജനങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്ന് ആന്റണി പറഞ്ഞു.

AK Antony Idukki

കേരള ജനത ചോര കണ്ട് മടുത്തവരാണ്. ഭരണത്തിന്റെ തണലില്‍ അക്രമവും കൊലപാതകവും നടത്തി കേരളത്തെ ചോരക്കളമാക്കി മാറ്റുന്നതിനെ ജനങ്ങള്‍ അനുവദിക്കരുത്. സിപിഎം വീണ്ടും പ്രതിപക്ഷത്തിരിക്കട്ടെ. പ്രതിപക്ഷ നേതാവ് ആരാണെന്ന് വിഎസും, പിണറായിയും പൊളിറ്റ് ബ്യുറോയും തിരുമാനിക്കട്ടെ- ആന്റണി പരിഹസിച്ചു.

പാവപ്പെട്ടവന്റെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും , ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് നിരവധി പട്ടയങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. മൂന്നാര്‍ സമരം അടിച്ചമര്‍ത്തുന്നതിന് പകരം അവരുമായി ചര്‍ച്ചനടത്തി മുഖ്യമന്ത്രി ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയത് ഇതിന് തെളിവാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി. അടിമാലിയിലും തോപ്രാംകുടിയിലും ആന്റണി പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഇഎം ആഗസ്തി, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ : തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് എത്തിച്ചേരുന്ന എ.കെ ആന്റണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+