കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോയി വാരികാട്ട് തൊടുപുഴയില്‍ സിപിഎം സ്വതന്ത്രന്‍..മണിയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ വോട്ട് പിടിയ്ക്കാന്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അണികളുടെ എതിര്‍പ്പ് അവഗണിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ റോയി വാരികാട്ടിനെ തൊടുപുഴയില്‍ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനം. തൊടുപുഴ അസംബ്ലി മണ്ഡലത്തിന് കീഴില്‍ വരുന്ന മൂന്നു ഏരിയാ കമ്മിറ്റികളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും റോയിയെ നേതൃത്വം രംഗത്തിറക്കിയതിന് പിന്നില്‍ കത്തോലിക്കാ സഭാ മേലധ്യക്ഷരുമായുളള രഹസ്യധാരണയാണെന്നാണ് ആക്ഷേപം

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണം ആരംഭിക്കാന്‍ സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയതായി റോയി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും റോയിയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം തൊടുപുഴ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ അപസ്വരങ്ങള്‍ പാടില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്നും താക്കീതു നല്‍കി.

Raoy Varicattu

ഉടുമ്പഞ്ചോലയില്‍ മല്‍സരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം മണിക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പിക്കാമെന്ന ധാരണയിലാണ് റോയിയെ തൊടുപുഴയില്‍ കളത്തിലിറക്കിയതെന്നാണ് സൂചന. കൂടാതെ അറിയപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബമായ വാരികാട്ടെ അംഗമെന്ന നിലയില്‍ പിജെ ജോസഫിനെ നേരിടാന്‍ റോയിക്കാകുമെന്നാണ് കണക്കുകൂട്ടല്‍.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണെങ്കിലും ഉടുമ്പഞ്ചോല ബിഡിജെഎസ് സ്വാധീന മേഖലയാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സേനാപതി വേണുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് ബിഡിജെഎസ് സ്ഥാനാര്‍ഥിയായും മല്‍സരിക്കുന്നു. മൂന്നു ഈഴവ സ്ഥാനാര്‍ഥികള്‍ രംഗത്തുളളപ്പോള്‍ മണിയുടെ വിജയസാധ്യത മങ്ങുമെന്നതാണ് കത്തോലിക്കാ സഭയുമായുളള ധാരണക്ക് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.

തൊടുപുഴ ബാറിലെ അഭിഭാഷകനായ റോയി 1973ല്‍ ന്യൂമാന്‍ കോളേജില്‍ കെ.എസ് സി യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെഎസ് സി ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ന്യൂമാന്‍ കോളേജിന്റെ ചെയര്‍മാനായിരുന്നു. 1982ല്‍ തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നും നിയമബിരുദം നേടി. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായി.

ഇതിന് ശേഷം കേരളാ കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പിന്‍റെ ഇടുക്കി ജില്ലാ പ്രസിഡന്റായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്), കേരള കോണ്‍ഗ്രസ്(സ്‌കറിയാ തോമസ്), കേരളാ കോണ്‍ഗ്രസ്(സെക്യുലര്‍) എന്നിവയില്‍ പ്രവര്‍ത്തിച്ചു.

English summary
Kerala Assembly Election 2016: Roy Varicattu will be CPM's independent candidate at Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X