കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം മോശമാക്കിയത് പ്രതിപക്ഷമാണത്രെ... സുരേഷ് ഗോപി എംപിയുടെ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ഇടുക്കി: എല്‍ഡിഎഫ് പ്രതിപക്ഷത്തിന്റെ കടമ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ലെന്ന് സുരേഷ് ഗോപി. ഇടുക്കി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാധവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കട്ടപ്പനയിലും പീരുമേട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. കുമാറിന് വേണ്ടി കുമളിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ചാണ്ടി നല്ലതുപോലെ വിനിയോഗിക്കുകയായിരുന്നു. ഒരേപടലയിലെ പഴങ്ങള്‍പോലെയാണ് ഇരുമുന്നണികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികളെ മറ്റുള്ളവര്‍ക്കു മുമ്പില്‍ ശിരസ് കുനിച്ച് നില്‍ക്കേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ്. ഇരുമുന്നണികളും മതപ്രീണന നയമാണ് സ്വീകരിച്ചുപോരുന്നത്. മതമോ വിശ്വാസ കേന്ദ്രങ്ങളോ അല്ല, ഇടതുവലത് മുന്നണികളാണ് ഇവിടത്തെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi Kattappana

എല്ലാ ഭാരതീയര്‍ക്കും തുല്യതയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മോദി സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമായി മാറണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മലയോര കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന ഒരു തീരുമാനവും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് ഇടുക്കിയില്‍ അനന്തമായ സാദ്ധ്യതയാണ് ഉള്ളത്. എന്നാല്‍ ഇത് വിനിയോഗിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെഎന്‍ ഷാജി അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സ്ഥാനാര്‍ത്ഥി ബിജുമാധവന്‍ എന്നിവര്‍ സംസാരിച്ചു.

English summary
Assembly Election 2016: Suresh Gopi criticises LDF for their poor performance as Oppositon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X