ഭരണാധികാരിക്ക് പരാതി; വ്യക്തിഹത്യ നടത്തുന്നു, കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നു... ആര്‍ക്കാണ് പരാതി
കോഴിക്കോട്: തനിക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് കുന്ദമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കുമെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കി. പൊതുയോഗങ്ങളിലും മറ്റും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു വ്യക്തിഹത്യ നടത്തി കുടുംബംവരെ തകര്‍ക്കുകയാണെന്നാണ് സിദ്ദിഖിന്‍റെ ആരോപണം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിടിഎ റഹീം, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മനോജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് സിദ്ദിഖ് പരാതി നല്‍കിയത്.

സരിത എസ് നായരെ മണിക്കൂറുകളോളം താന്‍ വിളിച്ചു സംസാരിച്ചുവെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് വോട്ടര്‍മാരുടെ ഇടയില്‍ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. എല്‍ഡിഎഫിന്റെ വികസന സന്ദേശയാത്രയില്‍ ഉടനീളം തന്റെ കുടുംബജീവിതത്തെ തകര്‍ക്കുന്ന രീതിയില്‍ അപവാദ പ്രചാരണം നടത്തി. തീര്‍പ്പാക്കിയ വിഷയത്തെക്കുറിച്ചാണ് ഇത്തരത്തില്‍ കുപ്രചാരണം നടത്തുന്നതെന്നാണ് ആക്ഷേപം.
സോഷ്യല്‍ മീഡിയയിലും കുടുംബയോഗങ്ങളിലും ഇത്തരം അപവാദ പ്രചാരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കുപ്രചാരണം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
ടി സിദ്ദിഖിന്‍റെ വിവാഹ മോചനവും പുനര്‍ വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഭാര്യ തന്നെ സോഷ്യല്‍ മീഡിയയില്‍ സിദ്ദിഖിനെതിരെ നിരന്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു












Click it and Unblock the Notifications