നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തേക്ക്...!! നടനും സംവിധായകനുമായ പ്രമുഖന്റെ മൊഴിയെടുക്കും ...!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച സംഭവം ഒരിടവേളയ്ക്ക് വീണ്ടും ചര്‍ച്ചയാവുകയാണ്. കോടതിയില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെ ഉള്ളവര്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന കോടതിയില്‍ വെളിപ്പെടുത്തുമെന്നും പ്രമുഖ നടന്‍ ഉള്‍പ്പെടെ കുടുങ്ങുമെന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ഈ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്യുമെന്നും വാർത്തകളുണ്ട്.  മാത്രമല്ല നടനും സംവിധായകനുമായ മറ്റൊരു പ്രമുഖനിൽ നിന്നും  പോലീസ് മൊഴിയെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ

എസി മുറിയില്‍ അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം..!! നടുക്കത്തില്‍ സിനിമാ ലോകം...!!!

മഞ്ചേശ്വരം സംഘികൾ സ്വപ്നം കാണേണ്ട...!! സുരേന്ദ്രൻ ശശി തന്നെ...!! തെളിവിന് പകരം കോടതിയിൽ ബബ്ബബ്ബ...!!

അന്നത്തെ വാദം

അന്നത്തെ വാദം

കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം കേരളത്തെ ആകെ പിടിച്ചുലച്ചതാണ്. പണത്തിന് വേണ്ടി ബ്ലാക്ക് മെയിലിംഗ് നടത്തുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും ഗൂഢാലോചന ഇല്ലെന്നും അന്ന് പോലീസ് പറഞ്ഞു.

ഗൂഢാലോചന ഉണ്ടോ

ഗൂഢാലോചന ഉണ്ടോ

പല തവണ മൊഴി മാറ്റിയ പള്‍സര്‍ സുനി അടക്കമുള്ളവര്‍ ആവര്‍ത്തിച്ചതും, തങ്ങള്‍ക്ക് പിന്നില്‍ മറ്റാരും ഇല്ലെന്നും പണത്തിന് വേണ്ടി നടത്തിയ കുറ്റകൃത്യമാണ് എന്നതാണ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടിയോട് ശത്രുതയുള്ള സിനിമാ രംഗത്തെ ഉന്നതര്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വീണ്ടും വിവരമെടുക്കുന്നു

വീണ്ടും വിവരമെടുക്കുന്നു

ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും വിവരങ്ങള്‍ ശേഖരിക്കുകയാണ്. പള്‍സുനി അടക്കമുള്ളവരെ പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ശേഷം പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൂടുതൽ പേരെ ചോദ്യം ചെയ്യും

കൂടുതൽ പേരെ ചോദ്യം ചെയ്യും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ചാണ് പോലീസിന് വിവരം ലഭിച്ചതെന്നാണ് അറിയുന്നത്. ഇത് പ്രകാരം സിനിമാ രംഗത്തുള്ള കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്‌തേക്കും

പ്രമുഖന്റെ മൊഴിയെടുക്കും

പ്രമുഖന്റെ മൊഴിയെടുക്കും

പ്രധാനമായും പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത് നടനും സംവിധായകനും ആയ സിനിമാപ്രവര്‍ത്തകനെ ആണ്. ഇയാളുടെ മൊഴി അധികം വൈകാതെ പോലീസ് രേഖപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ

കൂടുതൽ അന്വേഷണം

കൂടുതൽ അന്വേഷണം

നടനും സംവിധായകനുമായ ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും പോലീസ് നടത്തുന്നുണ്ടെന്ന ഏഷ്യാനെററ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ ദിവസമോ അതിന് മുമ്പോ മുഖ്യപ്രതികളില്‍ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്.

പണമിടപാടോ കൂടിക്കാഴ്ചയോ

പണമിടപാടോ കൂടിക്കാഴ്ചയോ

മാത്രമല്ല പ്രതികളില്‍ ആരെങ്കിലുമായി ഇയാള്‍ പണമിടപാട് നടത്തിയിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചതായും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരങ്ങൾ പരിശോധിക്കുന്നു

വിവരങ്ങൾ പരിശോധിക്കുന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉളള ആരെയും നേരിട്ട് ബന്ധപ്പിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭിച്ച വിവരങ്ങള്‍ പോലീസ് ഒന്നുകൂടി പരിശോധിക്കുകയാണ്.

കേരളം ഞെട്ടിയ രാത്രി

കേരളം ഞെട്ടിയ രാത്രി

ഫെബ്രുവരി 17നു രാത്രിയിലാണ് തൃശൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ വച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പള്‍സര്‍ സുനിയും സംഘവും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പോലീസ് പിന്നിട് പിടികൂടുകയായിരുന്നു.

നടനെ ചോദ്യം ചെയ്തേക്കും

നടനെ ചോദ്യം ചെയ്തേക്കും

മലയാളത്തിലെ പ്രമുഖ നടന്റ പേര് സംഭവവുമായി ബന്ധപ്പെട്ടു പല തവണ ഉയര്‍ന്നുവന്നിരുന്നു. പക്ഷെ അവയെല്ലാം വ്യാജ വാര്‍ത്തകളാണെന്ന് നടന്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഈ നടനെ പോലീസ് ചോദ്യം ചെയ്യാനിടയുണ്ടെന്ന് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ദൃശ്യങ്ങൾ നടന്റെ കയ്യിൽ

ദൃശ്യങ്ങൾ നടന്റെ കയ്യിൽ

നടിയെ കാറില്‍ വച്ച് പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഈ നടന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതിനാണ് പള്‍സര്‍ സുനിയെയും സംഘത്തെയും അയച്ചതെന്നും രാഷ്ട്രദീപിക പറയുന്നു.കാറില്‍ വച്ചു പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ നടനു ലഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവശേഷം കോയമ്പത്തൂരിലേക്കു മുങ്ങിയ സുനി എങ്ങനെയാണ് ഈ വീഡിയോ നടനു എത്തിച്ചുകൊടുത്തുവെന്നത് ദുരൂഹമായി തുടരുകയാണ്.

കേസ് അട്ടിമറിക്കുമോ

കേസ് അട്ടിമറിക്കുമോ

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതിക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഈ നടനെ ചോദ്യം ചെയ്യുമെന്നുമാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും അണിയറില്‍ നടക്കുന്നുണ്ടത്രേ.

സുനിയുമായി ബന്ധപ്പെട്ടു

സുനിയുമായി ബന്ധപ്പെട്ടു

കേസിലെ മുഖ്യപ്രതി സുനിയുമായി ആരോപണ വിധേയനായ നടന്‍ മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നതായി പോലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്.തന്നെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷന്‍ തന്നെയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കുന്നതിനിടെ കാറില്‍ വച്ചു സുനി തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെനന്നും നടി വെളിപ്പെടുത്തിയിരുന്നു.

English summary
Poilice to question more people in Actress attack in Kochi
Please Wait while comments are loading...