കാവ്യയ്ക്ക് ഇനി രക്ഷയില്ല; ചോദ്യം ചെയ്യല്‍ വീട്ടിലല്ല, ആലുവ പോലീസ് ക്ലബ്ബില്‍? കൈവിട്ട കളി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യം പോലീസിന് നല്‍കിയ മൊഴിയില്‍ പലതും നുണയാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യതവണ ദിലീപിന്റെ ആലുവയിലെ വസതിയില്‍ വച്ചായിരുന്നു കാവ്യ മാധവനെ ചോദ്യം ചെയ്തത്. എന്നാല്‍ ഈ ആ ഇളവ് കിട്ടിയേക്കില്ല എന്നാണ് സൂചനകള്‍. ആലുവ പോലീസ് ക്ലബ്ബിലേക്ക് കാവ്യയെ വിളിച്ച് വരുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് തിരിച്ചടിയായത്. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അറസ്റ്റിലേക്ക് നീങ്ങുമോ?

അറസ്റ്റിലേക്ക് നീങ്ങുമോ?

ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യങ്ങള്‍ കാവ്യ മാധവന്റെ അറസ്റ്റിലേക്ക് നീങ്ങുമോ എന്ന രീതിയിലും സംശയങ്ങള്‍ ഉയരുന്നുണ്ട്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പോലും അറസ്റ്റ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പറഞ്ഞത് പച്ചക്കള്ളം?

പറഞ്ഞത് പച്ചക്കള്ളം?

പള്‍സര്‍ സുനിയെ അറിയില്ല എന്ന് കാവ്യ മാധവന്‍ പറഞ്ഞത് അന്വേഷണ സംഘം അന്നേ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിന് ശേഷം ലഭിച്ച വിവരങ്ങള്‍ ആണ് നിര്‍ണായകമായത്.

ചിത്രങ്ങളും ലഭിച്ചോ?

ചിത്രങ്ങളും ലഭിച്ചോ?

പള്‍സര്‍ സുനിക്ക് ദിലീപുമായും കാവ്യമാധവനുമായും അടുപ്പമുണ്ട് എന്ന് തെളിയിക്കുന്ന ചില ചിത്രങ്ങളും ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കാവ്യയുടെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ആയേക്കും.

ഡ്രൈവര്‍ ആയിരുന്നോ?

ഡ്രൈവര്‍ ആയിരുന്നോ?

താന്‍ രണ്ട് മാസത്തോളം കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യം തെളിയിക്കപ്പെട്ടാല്‍ പിന്നെ കാവ്യക്ക് രക്ഷപ്പെടാന്‍ ആകില്ലെന്ന് ഉറപ്പാണ്.

മൊഴികളില്‍ കുടുങ്ങും

മൊഴികളില്‍ കുടുങ്ങും

പോലീസിനോട് പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യം തന്നെ ആകും കാവ്യയ്ക്കും പ്രശ്‌നമാകുക. ദിലീപിന്റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് നയിച്ചതും മൊഴികളിലെ ഈ വൈരുദ്ധ്യം ആയിരുന്നു. പള്‍സര്‍ സുനിയെ കണ്ടിട്ട് പോലും ഇല്ല എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

ഇനി ആനുകൂല്യം കിട്ടില്ല

ഇനി ആനുകൂല്യം കിട്ടില്ല

കാവ്യ മാധവനെ നേരത്തെ ചോദ്യം ചെയ്തത് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു. പോലീസ് ക്ലബ്ബില്‍ എത്താന്‍ അസൗകര്യമുണ്ട് എന്ന പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇനി ഇത്തരം ഒരു ആനുകൂല്യം കാവ്യക്ക് കിട്ടിയേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റിനുള്ള നീക്കം?

അറസ്റ്റിനുള്ള നീക്കം?

കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയേക്കും എന്നാണ് പറയപ്പെടുന്നത്. പോലീസ് ക്ലബ്ബില്‍ ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. എന്നാല്‍ കാവ്യ അത്തൊരു സാഹചര്യം സൃഷ്ടിക്കില്ല എന്നാണ് സൂചന.

അപ്പുണ്ണിയുടെ മൊഴികള്‍

അപ്പുണ്ണിയുടെ മൊഴികള്‍

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴികളും ഇനി നിര്‍ണായകമാകും. അപ്പുണ്ണി തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും എന്നാണ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

കൂടുതല്‍ പേരെ

കൂടുതല്‍ പേരെ

കാവ്യ മാധവനെ കൂടാതെ കാവ്യയുടെ അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. നടനും എംഎല്‍എയും ആയ മുകേഷിനേയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

റിമി ടോമിക്കും രക്ഷയില്ല?

റിമി ടോമിക്കും രക്ഷയില്ല?

ദിലീപുമായും കാവ്യ മാധവനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായിക റിമി ടോമിയേയും പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി കാവ്യയേയും ദിലീപിനേയും പലതവണ വിളിച്ചിരുന്നു.

English summary
Attack Against Actress: After questioning Appunni, Police may send notice to Kavya for appearing interrogation
Please Wait while comments are loading...