കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് സുനില്‍ തോമസിന് മുന്നില്‍ ദിലീപ് പതറും... ജാമ്യമെന്നത് സ്വപ്‌നം മാത്രം; കാരണം ഇതാണ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന്‌റെ തൊട്ടടുത്ത ദിവസം തന്നെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിറകേയായിരുന്നു ഇത്.

അടിയന്തര പ്രാധാന്യത്തോടെ ജാമ്യാപേക്ഷ പരിഗണിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. പ്രോസിക്യൂഷന്‍ അതിനെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി ജാമ്യഹര്‍ജി പരിഗണിക്കുക തന്നെ ചെയ്തു.

ദിലീപിന്റെ രണ്ട് ജാമ്യ ഹര്‍ജികളും തള്ളിയ ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാണ് ഈ ഹര്‍ജിയും പരിഗണിച്ചത്. ദിലീപിന് ഉടന്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

പരിഗണിക്കണമെങ്കില്‍

പരിഗണിക്കണമെങ്കില്‍

ദിലീപിന്റെ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കടുത്ത നിലപാട് തന്നെയാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. കേസിന്റെ സാഹചര്യങ്ങളില്‍ വലിയ മാറ്റം വല്ലതും ഉണ്ടെങ്കിലേ ജാമ്യം പരിഗണിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ജയിലില്‍ കിടന്നതുകൊണ്ട് കാര്യമില്ല

ജയിലില്‍ കിടന്നതുകൊണ്ട് കാര്യമില്ല

60 ദിവസം ജയിലില്‍ കിടന്നു എന്നത് ജാമ്യം കിട്ടാനുള്ള കാരണമല്ല. അതുകൊണ്ട് കേസിന്റെ സാഹചര്യങ്ങള്‍ മാറി എന്ന് കരുതാനാവില്ലെന്നും കോടതി വിലയിരുത്തി.

കാവ്യയും നാദിര്‍ഷയും

കാവ്യയും നാദിര്‍ഷയും

കാവ്യ മാധവന്റേയും നാദിര്‍ഷയുടേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യവും കോടതി ജാമ്യ ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാദം തന്നെ കേട്ടില്ല

വാദം തന്നെ കേട്ടില്ല

കേസില്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം കേള്‍ക്കാനും കോടതി തയ്യാറായില്ല. കേസിന്റെ സാഹചര്യത്തില്‍ എന്ത് മാറ്റം ആണ് വന്നിട്ടുള്ളത് എന്ന ചോദ്യം ആരായുകയായിരുന്നു കോടതി.

രണ്ട് തവണയും

രണ്ട് തവണയും

നേരത്തെ രണ്ട് തവണയും ദിലീപിന്റെ ജാമ്യം തള്ളിയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെ ആയിരുന്നു. അദ്ദേഹം തന്നെയാണ് മൂന്നാമത്തെ ഹര്‍ജിയും പരിഗണിക്കുന്നത്.

സാധ്യത കുറവ്

സാധ്യത കുറവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണ് എന്ന് തന്നെയാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലെ സമാനമായ വാദമുഖങ്ങള്‍ തന്നെയാണ് ഇത്തവണയും ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍

മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍

കാവ്യ മാധവന്റേയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ സെപ്തംബര്‍ 25 ന് ഹൈക്കോടതി പരിഗണിക്കും. ഇവരുടെ ഹര്‍ജി അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അറസ്റ്റിനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല.

കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലാവും

കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലാവും

നാദിര്‍ഷയേയോ കാവ്യ മാധവനേയോ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അത് ദിലീപിന്റെ ജാമ്യ പ്രതീക്ഷകളെ വീണ്ടും പ്രതികൂലമായി ബാധിക്കും. ദിലീപിനോട് ഏറ്റവും അടുത്ത വ്യക്തികളാണ് ഇവര്‍.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിന് മുന്നിലുള്ള വഴി. എന്നാല്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ അവിടേയും നിര്‍ണായകമാകും.

ബലാത്സംഗ കേസില്‍

ബലാത്സംഗ കേസില്‍

നിര്‍ഭയ സംഭവത്തിന് ശേഷം ബലാത്സംഗം കേസുകളില്‍ കര്‍ക്കശ നിലപാടാണ് സുപ്രീം കോടതിയും സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവിടേയും ദിലീപിന് ജാമ്യം ലഭിക്കുമെന്ന് അധികം പ്രതീക്ഷിക്കാനാവില്ല.

English summary
Attack against actress: Less Chance for Dileep to get bail from High Court, Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X