നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

  • By: Desk
Subscribe to Oneindia Malayalam
വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി, നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടിട്ടില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായാണ് മൊഴി. എങ്കിലും പോലീസ് ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം ആണ് ഇപ്പോള്‍ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുറത്ത് വിടുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണത്രെ പല്ലിശ്ശേരിക്ക് കിട്ടിയ വിശ്വസനീയമായ വിവരം.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

സിനിമ മംഗളത്തില്‍ എഴുതുന്ന 'അഭ്രലോകം' എന്ന പംക്തിയില്‍ ആണ് പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ ഫോണിനെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളും കൂടി പല്ലിശ്ശേരി പറയുന്നുണ്ട്.

വിശ്വസനീയമായ കാരണങ്ങള്‍

വിശ്വസനീയമായ കാരണങ്ങള്‍

മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നതിന് തനിക്ക് വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്.

നശിപ്പിക്കപ്പെട്ടിട്ടില്ല

നശിപ്പിക്കപ്പെട്ടിട്ടില്ല

ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പല്ലിശ്ശേരി ഉറപ്പിച്ച് പറയുന്നത്. താന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് എന്നും പല്ലിശ്ശേരി പറയുന്നു.

കോടതിക്ക് മുന്നില്‍ എത്തും

കോടതിക്ക് മുന്നില്‍ എത്തും

വേണ്ട സമയത്ത് ആ ഫോണ്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കും എന്നും പല്ലിശ്ശേരി പറയുന്നുണ്ട് തന്റെ പംക്തിയില്‍. എന്നാല്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് എന്ന് മാത്രം വ്യക്തമല്ല.

ആ ദൃശ്യങ്ങള്‍ വികൃതമാക്കി?

ആ ദൃശ്യങ്ങള്‍ വികൃതമാക്കി?

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വികൃതമാക്കി എന്ന വിവരവും തനിക്ക് ലഭിച്ചിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. എറണാകുളത്തെ ഒരു സ്റ്റുഡിയോയില്‍ വച്ചാണത്രെ ഇങ്ങനെ ചെയ്തത്.

തിരിച്ചെടുക്കാന്‍

തിരിച്ചെടുക്കാന്‍

ആ ദൃശ്യങ്ങള്‍ പഴയപടി ആക്കുവാന്‍ വേണ്ടിയുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുണ്ട് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. അയല്‍ സംസ്ഥാനത്ത് ഇത് പരിശോധനയിലാണ് എന്നും അദ്ദേഹം പറയുന്നു.

കുറ്റപത്രത്തിന്

കുറ്റപത്രത്തിന്

ആ ദൃശ്യങ്ങള്‍ പഴയപടിയായി തിരിച്ച് കിട്ടുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത് എന്നും അത് കിട്ടിയാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും എന്നും പല്ലിശ്ശേരി ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.

ജാമ്യം ഗുണം ചെയ്തത്

ജാമ്യം ഗുണം ചെയ്തത്

ദിലീപിന് 90 ദിവസത്തെ ജയില്‍ വാസത്തിന് മുമ്പ് ജാമ്യം ലഭിച്ചത് അ്‌വേഷണ സംഘത്തിനാണ് ഗുണം ചെയ്തത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ഇതുവഴി ലഭിച്ചു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കുറ്റമറ്റ കുറ്റപത്രം

കുറ്റമറ്റ കുറ്റപത്രം

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ പല പഴുതുകളും അതില്‍ വന്നേനെ എന്നാണ് പല്ലിശ്ശേരി പറയുന്നത്. അങ്ങനെ വന്നാല്‍ ദിലീപിന് കേസില്‍ നിന്ന് വേഗം ഊരിപ്പോകാന്‍ പറ്റുമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

കൈക്കൂലിയെന്നും

കൈക്കൂലിയെന്നും

ദിലീപിന് ജാമ്യം കിട്ടിയത് കൈക്കൂലി കൊടുത്തിട്ടാണ് എന്ന ആരോപണവും പറയാതെ പറയുന്നുണ്ട് പല്ലിശ്ശേരി. എന്നാലും കുറ്റപത്രം കുറ്റമറ്റതായി സമര്‍പ്പിക്കാന്‍ കഴിയുമത്രെ.

വെളിപ്പെടുത്താത്ത തെളിവുകള്‍

വെളിപ്പെടുത്താത്ത തെളിവുകള്‍

ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത ഒട്ടേറെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് തനിക്ക് ലഭിച്ച വിവരം എന്നും പറയുന്നുണ്ട് പല്ലിശ്ശേരി. താന്‍ പറഞ്ഞതുപോലെ ആണ് കാര്യങ്ങള്‍ എന്ന് തെളിയിക്കുന്നതാവും കുറ്റപത്രം ന്നെും പല്ലിശ്ശേരി അവകാശപ്പെടുന്നുണ്ട്.

നാദിര്‍ഷ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു?

നാദിര്‍ഷ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു?

ദിലീപിന്റെ കേസില്‍ നാദിര്‍ഷയും അറസ്റ്റ് ചെയ്യപ്പെടേണ്ടതായിരുന്നു എന്നാണ് പല്ലിശ്ശേരി നറയുന്ന മറ്റൊരു കാര്യം. അവസാന ഘട്ടത്തില്‍ ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണത്രെ അറസ്റ്റ് നടക്കാതെ പോയത്.

പ്രോസിക്യൂഷനെതിരെ

പ്രോസിക്യൂഷനെതിരെ

ഇതിന് പിന്നില്‍ പ്രോസിക്യൂഷന്‍ വിഭാഗമാണ് എന്ന ആരോപണവും ഉന്നയിക്കുന്നുണ്ട് പല്ലിശ്ശേരി. അന്വേഷണ സംഘം അറിയാതെ ആണത്രെ ഇതെല്ലാം സംഭവിച്ചത്.

രാഷ്ട്രീയ പാര്‍ട്ടിക്ക് കോടികള്‍?

രാഷ്ട്രീയ പാര്‍ട്ടിക്ക് കോടികള്‍?

ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്ക് കോടികള്‍ നല്‍കി കേസിന്റെ കാഠിന്യം കുറക്കുവാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുറ്റപത്രത്തില്‍ ചില പിഴവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

49 മിനിട്ട് ദൃശ്യങ്ങള്‍

49 മിനിട്ട് ദൃശ്യങ്ങള്‍

നടിയെ ആക്രമിക്കുന്നതിന്റെ 49 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയത് എന്നാണ് പറയപ്പെടുന്നത്. ഇത് പിന്നീട് 6 ക്ലിപ്പുകളായി എഡിറ്റ് ചെയ്തു എന്നും പറയപ്പെടുന്നുണ്ട്.

ആശയക്കുഴപ്പങ്ങള്‍ ഏറെ

ആശയക്കുഴപ്പങ്ങള്‍ ഏറെ

ഈ ദൃശ്യങ്ങള്‍ സുനില്‍ കുമാര്‍ ഷൂട്ടിങ് സെറ്റിലെത്തി ദിലീപിനെ കാണിച്ചു എന്നും, ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രമുഖ നടിയെ ഏല്‍പിച്ചു എന്നും ഒക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പള്‍സര്‍ സുനിയുടെ മൊഴി എന്ന രീതിയില്‍ ആയിരുന്നു ഇതെല്ലാം പുറത്ത് വന്നത്. എന്നാല്‍ അതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് പറയാനാകാത്ത സ്ഥിതിയാണ്.

പ്രഥമദൃഷ്ട്യാ തെളിവ്

പ്രഥമദൃഷ്ട്യാ തെളിവ്

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ഹൈക്കോടതി വിലയിരുത്തിയത്. അന്വേഷണ സംഘം കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകളില്‍ ചിലത് അത്രമാത്രം നിര്‍ണായകമാണ് എന്നാണ് കരുതുന്നത്.

പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍

പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഏറ്റവും രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് പല്ലിശ്ശേരി. പള്‍സര്‍ സുനിക്ക് ദിലീപുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന് ആദ്യം പരസ്യമായി പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു.

കുറ്റപത്രം രണ്ട് ദിവസത്തിനകം

കുറ്റപത്രം രണ്ട് ദിവസത്തിനകം

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് ദിവസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. കുറ്റപത്രത്തില്‍ ദിലീപ് ആയിരിക്കും ഒന്നാം പ്രതി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാപ്പുസാക്ഷികള്‍

മാപ്പുസാക്ഷികള്‍

കേസില്‍ കൂടുതല്‍ പേര്‍ മാപ്പുസാക്ഷികള്‍ ആകാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നു. കേസിലെ പത്താം പ്രതിയായ വിപിന്‍ ലാലിനെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിലെ സസ്‌പെന്‍സുകള്‍ തീരാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് തന്നെ ആണ് സൂചന.

English summary
Attack against actress: Pallissery says that the mobie phone is not yet destroyed.
Please Wait while comments are loading...