പിസി ജോര്‍ജ്ജിന്റെ മകനുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ബന്ധമെന്ന് മംഗളം;ജോര്‍ജ്ജിനെ ചോദ്യംചെയ്യും?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അതി ശക്തമായ പിന്തുണയുമായി രംഗത്ത് വന്ന പ്രമുഖന്‍ ആയിരുന്നു പിസി ജോര്‍ജ്ജ്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് മംഗളം ചാനല്‍ പുറത്ത് വിടുന്നത്. ദിലീപും പിസി ജോര്‍ജ്ജിന്റെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടെന്നാണ് വാര്‍ത്ത. പോലീസിനെ ഉദ്ധരിച്ചാണ് മംഗളം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. രണ്ട് പേരേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട്.

ദിലീപിനെ പിന്തുണച്ച നേതാവ്

ദിലീപിനെ പിന്തുണച്ച നേതാവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ പരസ്യമായി പിന്തുച്ച് രംഗത്തെത്തിയ ഒരു നേതാവേ കേരളത്തില്‍ ഉള്ളൂ. അത് പൂഞ്ഞാറുകാരുടെ സ്വന്തം പിസി ജോര്‍ജ്ജ് ആയിരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജോര്‍ജ്ജ് പിന്നീട് തിരുത്തിയിരുന്നു.

ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന്

ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തേയേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്.

ജോര്‍ജ്ജ് മാത്രമല്ല, മകനും

ജോര്‍ജ്ജ് മാത്രമല്ല, മകനും

പിസി ജോര്‍ജ്ജ് മാത്രമല്ല, മകന്‍ ഷോണ്‍ ജോര്‍ജ്ജും അന്ന് ദിലീപിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയങ്ങള്‍ ഇവര്‍ക്ക് നേരേയും ഉയരുകയാണ്.

റിയല്‍ എസ്റ്റേറ്റ് ബന്ധം?

റിയല്‍ എസ്റ്റേറ്റ് ബന്ധം?

ദിലീപും ഷോണ്‍ ജോര്‍ജ്ജും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധമുള്ളതായി പോലീസ് റിപ്പോര്‍ട്ട് എന്നാണ് മംഗളത്തിലെ വാര്‍ത്തയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് ലഭിച്ചതായും പറയുന്നുണ്ട്. മംഗളം ചാനല്‍ മാത്രമല്ല, പത്രത്തിന്റെ ഓണ്‍െൈലന്‍ പതിപ്പിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്

മാഫിയയെ നിയന്ത്രിക്കുന്ന ആള്‍?

മാഫിയയെ നിയന്ത്രിക്കുന്ന ആള്‍?

പിസി ജോര്‍ജ്ജിന്റെ മകന്‍ ആയ ഷോണ്‍ ജോര്‍ജ്ജ് വലിയ റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണ് എന്ന രീതിയില്‍ ആണത്രെ പോലീസിന്റെ കണ്ടെത്തല്‍. ഷോണിന് ഉടന്‍ തന്നെ പോലീസ് നോട്ടീസ് അയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

പിസി ജോര്‍ജ്ജ് രാജസ്ഥാനില്‍

പിസി ജോര്‍ജ്ജ് രാജസ്ഥാനില്‍

എംഎല്‍എ ആയ പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനില്‍ ആണ് ഉള്ളത്. അതുകൊണ്ട് പിസി ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിരട്ടാന്‍ നോക്കേണ്ടെന്ന്

വിരട്ടാന്‍ നോക്കേണ്ടെന്ന്

ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ട എന്നായിരുന്നു ആദ്യം വന്ന ചോദ്യം ചെയ്യല്‍ വാര്‍ത്തകളോട് പിസി ജോര്‍ജ്ജ് പ്രതികരിച്ചിരുന്നത്. അതിന് വേറെ ആളെ നോക്കണം എന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

റിയല്‍ എസ്റ്റേറ്റില്‍ കുടുങ്ങുന്ന ദിലീപ്

റിയല്‍ എസ്റ്റേറ്റില്‍ കുടുങ്ങുന്ന ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റിലായത് എങ്കിലും ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളാണ് ദിലീപിന് വിനയായിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലേയും കുമരകത്തേയും ചാലക്കുടിയിലേയും ഭൂമി സംബന്ധിച്ച് പുതിയ വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്

ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്

ദിലീപിനെതിരെ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അധികവും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍.

നടിയുടെ കേസിന് പിറകിലും

നടിയുടെ കേസിന് പിറകിലും

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ വ്യക്തി വൈരാഗ്യം മാത്രമാണ് ആക്രമണത്തിന് പിന്നില്‍ എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.

English summary
Attack Against Actress: Police suspect real estate dealings between Dileep and PC George's son Shone George.
Please Wait while comments are loading...