അപ്പുണ്ണി മാപ്പുസാക്ഷി തന്നെ? കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്തില്ല. ചോദ്യം ചെയ്തതിന് ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയക്കുക ആയിരുന്നു.

ദിലീപിന്റെ അറസ്റ്റിന് ശേഷം അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് അപ്പുണ്ണി ഒളിവില്‍ പോവുകയും പിന്നീട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.

കോടതി അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം ആണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. അപ്പുണ്ണിയെ പോലീസ് പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അപ്പുണ്ണിയെ വിട്ടയച്ചത് പുതിയ പല സംശയങ്ങളിലേക്കാണ് വഴിവയ്ക്കുന്നത്.

ചോദ്യം ചെയ്യല്‍ മാത്രം

ചോദ്യം ചെയ്യല്‍ മാത്രം

അപ്പുണ്ണിയെ ആറ് മണിക്കൂറോളം ആണ് ഇത്തവണ അന്വേഷണ സംഘം ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെ ആയിരുന്നു അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്

വിപിന്‍ ലാലിനൊപ്പം

വിപിന്‍ ലാലിനൊപ്പം

പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍ വച്ച് ദിലീപിന് കത്തെഴുതിയത് സഹ തടവുകാരനും നിയമ വിദ്യാര്‍ത്ഥിയും ആയ വിപിന്‍ ലാല്‍ ആയിരുന്നു. വിപന്‍ലാലിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

അറസ്റ്റില്ല, വിട്ടയച്ചു

അറസ്റ്റില്ല, വിട്ടയച്ചു

എന്നാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അപ്പുണ്ണിയെ പോലീസ് വിട്ടയക്കുക ആയിരുന്നു. അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത.

വീണ്ടും വിളിപ്പിക്കും

വീണ്ടും വിളിപ്പിക്കും

എന്നാല്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നും ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനും അപ്പുണ്ണിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാപ്പുസാക്ഷിയാക്കുമോ?

മാപ്പുസാക്ഷിയാക്കുമോ?

അപ്പുണ്ണിയെ പോലീസ് മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ഒരു ആരോപണം അപ്പുണ്ണി തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും ഉന്നയിച്ചിരുന്നു.

സംശയത്തിന് വഴിച്ച്...

സംശയത്തിന് വഴിച്ച്...

പള്‍സര്‍ സുനി പലതവണ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട് എന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. പണത്തിന്റെ കാര്യം പറയാനാണ് വിളിച്ചത് എന്നും തെളിയിക്കപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് എന്ന ചോദ്യം ഇനിയും ബാക്കിയാണ്.

ദിലീപിന്റെ അറസ്റ്റ്

ദിലീപിന്റെ അറസ്റ്റ്

ദിലീപിന് സംഭവവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അപ്പുണ്ണിയെ പള്‍സര്‍ സുനി വിളിക്കുമ്പോള്‍ അത് ടവര്‍ ലൊക്കേഷനില്‍ ദിലീപും ഉണ്ടായിരുന്നു എന്നൊക്കെയാണ് പോലീസ് ഭാഷ്യം. അതുകൊണ്ട് തന്നെയാണ് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നത്.

മാപ്പുസാക്ഷിയായാല്‍

മാപ്പുസാക്ഷിയായാല്‍

അപ്പുണ്ണി മാപ്പുസാക്ഷയായാല്‍ പിന്നെ ദിലീപിന് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. പോലീസിനും അത് ഏറെ ആശ്വാസകരമാകും എന്ന് ഉറപ്പ്.

മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

ദിലീപിന്റെ വെറും ഡ്രൈവര്‍ മാത്രമല്ല അപ്പുണ്ണി. മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്. അതുകൊണ്ട് തന്നെയാണ് അപ്പുണ്ണിയെ പിടികൂടാന്‍ പോലീസ് കാത്തിരുന്നതും.

പങ്കില്ലെങ്കില്‍ പിന്നെ എന്തിന്

പങ്കില്ലെങ്കില്‍ പിന്നെ എന്തിന്

ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം അപ്പുണ്ണി ഒളിവില്‍ പോയതും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവത്തില്‍ പങ്കില്ലെങ്കില്‍ പിന്നെ എന്തിനാണ് അപ്പുണ്ണി മുങ്ങിയത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

English summary
Attack Against Actress: Police didn't arrest Appunni, left him free after questioning
Please Wait while comments are loading...