നടിയുടെ നഗ്നദൃശ്യങ്ങളുള്ള ഫോണ്‍ എവിടെ? ദിലീപ് വിദേശത്തേക്ക് കടത്തിയോ? ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാൻ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ആ ഫോണ്‍ ദിലീപിന്റെ കൈയ്യില്‍ എത്തിയിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

പക്ഷേ ദിലീപ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. പള്‍സര്‍ സുനി ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും പ്രതീഷ് ചാക്കോ അത് ദിലീപിന് നല്‍കി എന്നും ആണ് പോലീസിന്റെ സംശയം.

എന്നാല്‍ അതിന് ശേഷം ആ ഫോണ്‍ എവിടെപ്പോയി? അത് വിദേശത്തേക്ക് കടത്തിയോ? പോലീസിന്റെ സംശയങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്...

നിര്‍ണായക ഫോണ്‍

നിര്‍ണായക ഫോണ്‍

കേസ് കോടതിയില്‍ എത്തുമ്പോള്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നിര്‍ണായകമാണ് . എന്നാല്‍ പോലീസിന് അത് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ദീലിപിന്റെ കൈയ്യില്‍?

ദീലിപിന്റെ കൈയ്യില്‍?

പള്‍സര്‍ സുനിയില്‍ നിന്ന് ഫോണ്‍ ദിലീപിന്റെ കൈവശം എത്തിയെന്നാണ് പോലീസ് കരുതുന്നത്. ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

വിദേശത്തേക്ക് കടത്തിയോ?

വിദേശത്തേക്ക് കടത്തിയോ?

ഫോണ്‍ പോലീസ് കണ്ടെടുക്കാതിരിക്കാന്‍ എന്തെങ്കിലും മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായും പോലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍?

ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍?

നടിയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്.

ദിലീപിന്റെ സുഹൃത്തുക്കള്‍

ദിലീപിന്റെ സുഹൃത്തുക്കള്‍

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിക്കാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണ് ഇക്കാലയളവില്‍ വിദേശ യാത്ര നടത്തിയത് എന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.

എന്തിന് പോയി?

എന്തിന് പോയി?

ദിലീപിന്റെ സുഹൃത്തുക്കളില്‍ ആരൊക്കെ വിദേശത്ത് പോയി എന്നത് മാത്രമല്ല, എന്തിന് വേണ്ടിയാണ് വിദേശ യാത്ര നടത്തിയത് എന്ന കാര്യവും സ്വാഭാവികമായി അന്വേഷിക്കേണ്ടി വരും. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയം ഉണ്ട്.

അമേരിക്കയിലെ സ്‌റ്റേജ് ഷോ

അമേരിക്കയിലെ സ്‌റ്റേജ് ഷോ

ദിലീപ് തന്നെ ഇക്കാലയളവില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ട്. ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയിലേക്കായിരുന്നു ദീലീപ് പോയത്. അന്ന് അദ്ദേഹത്തോടൊപ്പം ഒരു വന്‍ സംഘം തന്നെ ഉണ്ടായിരുന്നു.

വീട്ടില്‍ റെയ്ഡ്

വീട്ടില്‍ റെയ്ഡ്

ഈ സാഹചര്യത്തില്‍ ദിലീപിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. രണ്ട് ഫോണുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടും ഉണ്ട്.

പഴയ പല്ലവി തന്നെ

പഴയ പല്ലവി തന്നെ

പള്‍സര്‍ സുനിയെ അറിയില്ല എന്ന പഴയ പല്ലവി തന്നെയാണ് ദിലീപ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജാമ്യം കിട്ടുമോ?

ജാമ്യം കിട്ടുമോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ അറിയിച്ചിട്ടുണ്ട്.

English summary
Attack against actress: Police suspects that the mobile phone captured actress' visuals send to foreign country.
Please Wait while comments are loading...