ജയിലിലെ വിഐപിക്ക് പള്‍സര്‍ സുനിയുടെ കിടിലന്‍ മറുപടി... താൻ പറഞ്ഞിട്ടല്ല അതൊന്നും ചെയ്തത് എന്ന് സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിനങ്ങളാണ് ഇനി മുന്നിലുള്ളത്. ഒക്ടോബര്‍ 7 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
ക്രിമിനല്‍ പശ്ചാത്തലം ഉള്ള പള്‍സര്‍ സുനി പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്. അതിനിപ്പോള്‍ പള്‍സര്‍ സുനി തന്നെ 'കിടിലന്‍' മറുപടി നല്‍കിയിരിക്കുകയാണ്.
താന്‍ പറഞ്ഞിട്ടല്ല ആരേയും അറസ്റ്റ് ചെയ്തത് എന്നാണ് പള്‍സര്‍ സുനി പറയുന്നത്!

സുനിയുടെ റിമാന്‍ഡ്
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു ഇത്.

14 ദിവസം കൂടി
കോടതി സുനില്‍ കുമാറിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

താന്‍ പറഞ്ഞിട്ടില്ല
താന്‍ പറഞ്ഞിട്ടല്ല നടി ആക്രമിക്കപ്പെട്ട കേസില്‍ ആരേയും അറസ്റ്റ് ചെയ്തത് എന്നാണ് കോടതിയിലെത്തിയ പള്‍സര്‍ സുനി പ്രതികരിച്ചത്. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പ്രധാന ആരോപണം ആയിരുന്നു ഇത്.

സുനിയുടെ മൊഴിയില്‍
ക്രിമിനല്‍ പശ്ചാത്തലം ഉളള പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത് എന്നായിരുന്നു ആക്ഷേപം. സമാനമായ ആക്ഷേപം കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും ഉണ്ടായിരുന്നു.

എല്ലാം സുനി പറഞ്ഞത് തന്നെ
കേസിന്റെ തുടക്കത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല സുനില്‍ കുമാര്‍. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

പോലീസ് പിടിച്ചാല്‍ മൂന്ന് കോടി?
ഒന്നര കോടി രൂപയ്ക്കാണ് തനിക്ക് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് എന്ന് സുനി പറയുന്നു. പോലീസ് പിടിച്ചാല്‍ മൂന്ന് കോടി രൂപ തരാം എന്നായിരുന്നു വാഗ്ദാനം എന്നും പള്‍സര്‍ സുനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പറഞ്ഞതില്‍ ഉറച്ച്
അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പള്‍സര്‍ സുനി ഉറച്ച് നില്‍ക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പഴയതുപോലെ മൊഴി മാറ്റുന്നില്ല എന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ കാരണമായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

സുനി ദൈവമെന്ന്!!!
കുറ്റവാളിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ദിലീപിനെ കേസില്‍ പ്രതിയാക്കിയിട്ടുള്ളത് എന്നായിരുനനു അഡ്വ രാമന്‍ പിള്ള വാദിച്ചത്. സുനിയെ പോലീസി് ദൈവമായിട്ടാണ് കാണുന്നത് എന്ന പരിഹാസവും ഉയര്‍ത്തിയിരുന്നു.

കാര്യങ്ങള്‍ പ്രതികൂലം
സുനില്‍ കുമാറിന്റെ മൊഴികള്‍ ദിലീപിന് പ്രതികൂലമായിത്തന്നെയാണ് വരുന്നത്. അപ്പുണ്ണിയുടെ മൊഴിയും ദിലീപിന് തിരിച്ചടിയായിട്ടുണ്ട്.

അറിയില്ലെന്ന വാദം
പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന ദിലീപിന്റെ വാദമാണ് ഏറ്റവും തിരിച്ചടിയായത്. സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ പോലീസിന്റെ കൈയ്യില്‍ ഉണ്ട് എന്ന് തന്നെയാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications