ദിലീപിന് കൂട്ടുനിന്നത് ആ 'പ്രമുഖ' നടന്‍ തന്നെ? ആന്റോ ജോസഫ് വിളിച്ചപ്പോള്‍ എടുത്തില്ല, പക്ഷേ അയാള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസ് സിപിഎമ്മിനും തീരാ തലവേദനയാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന നടനും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് ഈ മുതിര്‍ന്ന നടന്‍ ആണെന്നാണ് നിഗമനം. 2013 ല്‍ ആണ് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2012 വരെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

അതിനും മുകളിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന മറ്റ് ചില സംശയങ്ങള്‍. നടി ആക്രമിക്കപ്പെട്ട വിവരം ദിലീപിനെ അറിയിക്കുന്നത് നിര്‍മാതാവ് ആന്റോ ജോസഫ് ആയിരുന്നു. എന്നാല്‍ ആന്റോ ജോസഫ് പലതവണ വിളിച്ചതിന് ശേഷമാണ് ദിലീപിനെ കിട്ടിയത്. പക്ഷേ അതിനിടയില്‍ മറ്റ് പലതും സംഭവിച്ചിരുന്നത്രെ.

മുതിര്‍ന്ന നടന്‍

മുതിര്‍ന്ന നടന്‍

മലയാള സിനിമയിലെ ഒരു മുതിര്‍ന്ന താരത്തിന് നടി ആക്രമിക്കപ്പെട്ട സംഭവം നേരത്തേ അറിയാമായിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. അക്കാര്യത്തില്‍ പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആന്റോ ജോസഫ് വിളിച്ചപ്പോള്‍

ആന്റോ ജോസഫ് വിളിച്ചപ്പോള്‍

നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ രാത്രി തന്നെ നിര്‍മാതാവ് ആന്റോ ജോസഫ് ദിലീപിനെ പല തവണ വിളിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ദിലീപ് അപ്പോഴൊന്നും ഫോണ്‍ എടുത്തില്ലത്രെ.

പക്ഷേ, ആ ഫോണ്‍ കോളുകള്‍

പക്ഷേ, ആ ഫോണ്‍ കോളുകള്‍

എന്നാല്‍ ഇതേ സമയം മുതിര്‍ന്ന നടന്റെ ഫോണില്‍ നിന്ന് ദിലീപിന് പലതവണ ഫോണ്‍ വന്നിരുന്നു. അപ്പോഴെല്ലാം ദിലീപ് ഫോണ്‍ എടുത്ത് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

12 സെക്കന്റ്

12 സെക്കന്റ്

ഒടുവില്‍ ആന്റോ ജോസഫ് വിളിച്ചപ്പോള്‍ ദിലീപ് ഫോണ്‍ എടുക്കുകയും ചെയ്തു. എന്നാല്‍ വെറും 12 സെക്കന്റില്‍ ആ ഫോണ്‍ കോള്‍ അവസാനിക്കുകയായിരുന്നു. പോലീസിന്റെ സംശയം ബലപ്പെടുത്തിയ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്.

സുനിയുമായി അടുത്ത ബന്ധം

സുനിയുമായി അടുത്ത ബന്ധം

പള്‍സര്‍ സുനിയുമായി മുതിര്‍ന്ന നടന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു. ഒന്നര വര്‍ഷത്തോളം ഈ നടന്റെ സ്വകാര്യം ഡ്രൈവര്‍ കൂടിയായിരുന്നു സുനി എന്നതും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

ആരോപണ വിധേയനായ സമയത്ത് ദിലീപിന് വേണ്ടി ശക്തമായി വാദിച്ചിരുന്നവരുടെ കൂട്ടത്തിലും ഈ മുതിര്‍ന്ന നടന്‍ ഉണ്ടായിരുന്നു. അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനവും ഈ വിഷയത്തില്‍ അന്വേഷണ സംഘം പരിശോധിച്ചേക്കും.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ഈ നടന് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അക്കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നു എന്നാണ് നടന്‍ തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുള്ളത്.

ചോദ്യം ചെയ്യാന്‍ സാധ്യത

ചോദ്യം ചെയ്യാന്‍ സാധ്യത

ഭരണ പക്ഷത്തെ പ്രമുഖ പാര്‍ട്ടിയുമായി അത്രയും അടുത്ത ബന്ധമുള്ള ആളാണ് നടന്‍. എന്നാലും ആവശ്യമെങ്കില്‍ നടനെ ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്.

ഗൂഢാലോചനയില്‍

ഗൂഢാലോചനയില്‍

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ മുതിര്‍ന്ന് നടന് പങ്കുണ്ടെന്ന് പോലീസും കരുതുന്നില്ല. എന്നാല്‍ സംഭവം നടന്നതിന് ശേഷം നടന്‍ നടത്തിയ ഇടപെടലുകളും ഫോണ്‍ കോളുകളും ആണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്.

 രാഷ്ട്രീയം വരുമ്പോള്‍

രാഷ്ട്രീയം വരുമ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ രാഷ്ട്രീയവും കലര്‍ന്നിരിക്കുകയാണ്. ഭരണ, പ്രതിപക്ഷത്തുള്ള രണ്ട് പേരുടെ പേരുകളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്ന് കേള്‍ക്കുന്നത്.

English summary
Suman Talwar: Senor actor's relationship with Dileep under Lens.
Please Wait while comments are loading...