ദിലീപിനെതിരെ ശ്രീകുമാര്‍ മേനോന്റെ മൊഴിയും പുറത്ത്; മഞ്ജുവിനെ ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'എന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചു' | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖരുടെ മൊഴികള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, റിമി ടോമി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ് തുടങ്ങിയവരുടെ മൊഴികളാണ് പുറത്ത് വന്നിട്ടുള്ളത്.

  ഏറ്റവും ഒടുവില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റേയും മൊഴി പുറത്ത് വന്നിരിക്കുകയാണ്. ദിലീപിനെതിരെയാണ് ശ്രീകുമാര്‍ മേനോന്റെ മൊഴി. ദേശാഭിമാനി, കൈരളി ഓണ്‍ലൈന്‍ തുടങ്ങിയ മാധ്യമങ്ങളാണ് ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

  തന്നേയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചത് ദിലീപ് ആണെന്നാണ് ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നത്. ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകരാന്‍ കാരണക്കാരന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്ന രീതിയിലുള്ള കാവ്യ മാധവന്റെ മൊഴിയും നേരത്തേ പുറത്ത് വന്നിരുന്നു.

  ശ്രീകുമാര്‍ മേനോന്‍

  ശ്രീകുമാര്‍ മേനോന്‍

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ആയിരുന്നു ശ്രീകുമാര്‍ മേനോനെ കുറിച്ചുള്ള ആരോപണങ്ങളും ഉയരുന്നത്. തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്ന രീതിയില്‍ ദിലീപ് തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

  അപവാദ പ്രചാരണം

  അപവാദ പ്രചാരണം

  എന്നാല്‍ തന്നേയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയത് ദിലീപ് ആയിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

  മഞ്ജുവിന്റെ കാര്യത്തില്‍

  മഞ്ജുവിന്റെ കാര്യത്തില്‍

  മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണത്രെ ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കിയിട്ടുള്ളത്. സിനിമയില്‍ മഞ്ജു വാര്യര്‍ ഉണ്ടാക്കിയ ഉയര്‍ച്ച ദിലീപിന് തീരെ ഇഷ്ടമായിരുന്നില്ലെന്നും മൊഴിയില്‍ ഉണ്ട് എന്നാണ് പറയുന്നത്.

  കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു

  കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു

  മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ മുടക്കാന്‍ ദിലീപ് ശ്രമിച്ചു എന്ന രീതിയിലും ആക്ഷേപം ഉണ്ട്. ഈ രണ്ട് സിനിമകളും നിര്‍മിക്കാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പ് ആയിരുന്നത്രെ. എന്നാല്‍ ദിലീപ് ഈ സിനിമകളില്‍ നിന്ന് നിര്‍മാതാക്കളെ പിന്തിരിപ്പിച്ചു എന്നാണ് ആരോപണം.

  കുഞ്ചാക്കോ ബോബന്റെ കാര്യവും

  കുഞ്ചാക്കോ ബോബന്റെ കാര്യവും

  മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാനും ദിലീപ് ശ്രമിച്ചു എന്ന് ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ പറയുന്നുണ്ടത്രെ. ഇത്തരത്തില്‍ ഒരു മൊഴി കുഞ്ചാക്കോ ബോബനും നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  സൈറ ബാനുവില്‍

  സൈറ ബാനുവില്‍

  മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിനെതിരേയും ദിലീപ് പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ത്തുന്നുണ്ട്. ഈ സിനിമയില്‍ നായകന്‍മാരെ കിട്ടാതിരുന്നതിന് പിന്നില്‍ ദിലീപ് ആണ് എന്നാണത്രെ ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ ഉള്ളത്.

  കുടില ബുദ്ധിക്കാരനെന്ന്

  കുടില ബുദ്ധിക്കാരനെന്ന്

  കാര്യസാധ്യത്തിനായി വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപ് എന്നും ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ ഉണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ദിലീപ് കുടില ബുദ്ധിക്കാരനാണെന്ന് സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് അറിയാമെന്നും ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ.

  വിവാഹ മോചനത്തിന് കാരണം

  വിവാഹ മോചനത്തിന് കാരണം

  താനും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിയാനുള്ള കാരണം കാവ്യ മാധവന്‍ അല്ലെന്ന രീതിയില്‍ ദിലീപ് നേരത്തേയും പ്രതികരിച്ചിട്ടുണ്ട്. ദിലീപിനോട് അടുത്ത വൃത്തങ്ങളും ഇത്തരം ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന കാവ്യ മാധവന്റെ മൊഴിയിലും ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

  അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനെന്ന്

  അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനെന്ന്

  ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍ ആണെന്നാണ് കാവ്യ മാധവന്‍ നല്‍കിയിട്ടുള്ള മൊഴി. കാവ്യയുടെ മൊഴിയുടെ ഏറ്റവും അവസാന ഭാഗത്താണ് ഇക്കാര്യം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രീകുമാര്‍ മേനോന്‍ ദിലീപിനെതിരെ പ്രചാരണം നടത്തിയിരുന്നു എന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നുണ്ട്.

  ദിലീപിനെ കുടുക്കുന്ന മൊഴികള്‍

  ദിലീപിനെ കുടുക്കുന്ന മൊഴികള്‍

  നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ പുറത്ത് വന്ന മൊഴികള്‍ ഒന്നും ദിലീപിന് ആശ്വാസകരം അല്ലെന്നാണ് സൂചന. പ്രത്യക്ഷത്തില്‍ ദിലീപിനെ അനുകൂലിച്ച് നല്‍കപ്പെട്ടിട്ടുളള മൊഴികള്‍ പോലും കേസില്‍ ദിലീപിന് പ്രതികൂലമായി വരും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack against Actress: Director VA Sreekumar Menon's statement leaked

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്