ദിലീപിനെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണം എന്ന് വെള്ളാപ്പള്ളിയും... എല്ലാത്തിനും പിന്നില്‍ അതാണെന്ന്!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണ ഇപ്പോള്‍ കൂടിക്കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി വരെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തി.

എന്നാല്‍ അതിലും ഞെട്ടിക്കുന്ന ഒരു കോണില്‍ നിന്ന് കൂടി ദിലീപിന് ഇപ്പോള്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്നാണ് അത്.

ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണം എന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.

ദിലീപിനെ ക്രൂശിക്കരുത്

ദിലീപിനെ ക്രൂശിക്കരുത്

ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുത് എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം. അടൂരില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മറ്റ് അനീതികളും

മറ്റ് അനീതികളും

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല ഇവിടത്തെ പ്രശ്‌നം എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം എന്ന് തോന്നുന്നു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്.

മാധ്യമങ്ങളുടെ ലക്ഷ്യം

മാധ്യമങ്ങളുടെ ലക്ഷ്യം

ദിലീപിനെ വിമര്‍ശിക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന രീതിയിലും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റേറ്റിങ് കൂട്ടുന്നതിന് വേണ്ടിയാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നാണ് ആക്ഷേപം.

എസ്എന്‍ഡിപിയെ തകര്‍ക്കാന്‍

എസ്എന്‍ഡിപിയെ തകര്‍ക്കാന്‍

എസ്എന്‍ഡിപിയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. എസ്എന്‍ഡിപിയിലെ കൂട്ടായ്മ തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം.

പിന്തുണയേറുന്നു

പിന്തുണയേറുന്നു

എന്തായാലും ദിലീപിന് ഇപ്പോള്‍ പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയില്‍ ഉളളവരും അല്ലാത്തവരും ആയ ഒരുപാട് പേരാണ് ദിലീപിന് ഐക്യദാര്‍ഢ്യവുമായി ഇപ്പോള്‍ രംഗത്ത് വരുന്നത്.

English summary
Attack Against Actress: Vellappalli Natesan asks media to stop criticising Dileep
Please Wait while comments are loading...