'എടാ ദിലീപേ... സത്യം പറ, നിനക്ക് വല്ല പങ്കും ഉണ്ടോ?'- ഇന്നസെന്‍റ് ദിലീപിനോട് പച്ചയ്ക്ക് ചോദിച്ചു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ഒരു പങ്കും ഇല്ലെന്നാണ് കരുതുന്നത് എന്ന് അമ്മ പ്രസിഡന്റും എംപിയും ആയ ഇന്നസെന്റ്. താന്‍ തന്നെ ദിലീപിനോട് നേരിട്ട് ഇക്കാര്യം ചോദിച്ചു എന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

തൃശൂരിലെ തന്റെ വീട്ടില്‍ വച്ചായിരുന്നു ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനം. മാധ്യമങ്ങളെല്ലാം ഇത് തത്സയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം കൂടി ദിലീപ് തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നും ഇന്നസെന്റ് വ്യക്തമാക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആയിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി.

എടാ ദിലീപേ...

എടാ ദിലീപേ...

വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനോട് താന്‍ തന്നെ നേരിട്ട് ചോദിച്ചതായാണ് ഇന്നസെന്റ് പറയുന്നത്. 'എടാ ദിലീപേ, ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ' എന്നായിരുന്നത്രെ ചോദ്യം.

അറിയണമല്ലോ

അറിയണമല്ലോ

വേറെ ഒന്നും കൊണ്ടല്ല ഇന്നസെന്റ് അങ്ങനെ ചോദിച്ചത്. നാളെ കാര്യങ്ങള്‍ മാറി മറഞ്ഞ് വന്നാല്‍ ഉത്തരം പറയണമല്ലോ എന്നത് കൊണ്ടാണ്. എല്ലാം തമാശ കലര്‍ത്തിയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.

തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ...

തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ...

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ എന്നാണ് ദിലീപ് തനിക്ക് മറുപടി നല്‍കിയത് എന്നും ഇന്നസെന്റ് പറയുന്നുണ്ട്. ദിലീപിന്റെ മറുപടി ഇന്നസെന്റ് മുഖവിലയ്ക്ക് എടുക്കുന്നും ഉണ്ട്.

മറ്റുള്ളവരോട് പറഞ്ഞതും

മറ്റുള്ളവരോട് പറഞ്ഞതും

തന്നോട് മാത്രമല്ല, മറ്റ് സുഹൃത്തുക്കളോടും ദിലീപ് പറഞ്ഞത് ഇങ്ങനെയൊക്കെ തന്നെ ആണ് എന്നും ഇന്നസെന്റ് പറയുന്നുണ്ട്. കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഇന്നസെന്റിന്റെ പക്ഷം.

ഗണേഷിന്റെ ആരോപണങ്ങള്‍

ഗണേഷിന്റെ ആരോപണങ്ങള്‍

ഗണേഷ് കുമാര്‍ അമ്മക്കയച്ച കത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ചും ഇന്നസെന്റ് പ്രതികരിച്ചു. അമ്മ പിരിച്ചുവിടണം എന്നൊന്നും പറയേണ്ടിയിരുന്നില്ല. എന്നാല്‍ ഗണേഷ് കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ പലതും സത്യമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.

രണ്ട് തവണ ക്യാന്‍സര്‍

രണ്ട് തവണ ക്യാന്‍സര്‍

തനിക്ക് രണ്ട് തവണ ക്യാന്‍സര്‍ വന്ന കാര്യവും ഇന്നസെന്റ് ഇക്കൂട്ടത്തില്‍ പരാമര്‍ശിച്ചു. അതേ തുടര്‍ന്നാണ് സഞ്ചരിക്കുന്ന ക്യാന്‍സര്‍ പരിശോധനാകേന്ദ്രം തുടങ്ങുന്ന കാര്യം ആലോചിച്ചത്. എന്നാല്‍ അത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഉപേക്ഷിച്ചത്. ഇക്കാര്യം ഗണേഷിനെ അറിയിച്ചപ്പോള്‍ അദ്ദേഹം തൃപ്തനായി എന്നും ഇന്നസെന്റ് പറഞ്ഞു.

ചര്‍ച്ച ചെയ്യാത്തതിന് ന്യായീകരണം

ചര്‍ച്ച ചെയ്യാത്തതിന് ന്യായീകരണം

നടി ആക്രമിക്കപ്പെട്ട വിഷയം അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നതിനെ ഇന്നസെന്റ് വീണ്ടും ന്യായീകരിച്ചു. കോടതിയിലുള്ള കാര്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇന്നസെന്റിന്റെ ചോദ്യം.

ഇരയ്‌ക്കൊപ്പം തന്നെ

ഇരയ്‌ക്കൊപ്പം തന്നെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ഇരയ്‌ക്കൊപ്പം തന്നെയാണ് എന്ന് ഇന്നസെന്റ് ആവര്‍ത്തിച്ചു. ദിലീപും നടിയും അമ്മയുടെ അംഗങ്ങളാണ് എന്നും ഇന്നസെന്റ് പറഞ്ഞു.

രാജിയോ... ആര്?

രാജിയോ... ആര്?

ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കും എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം മാധ്യമ സൃഷ്ടിയാണ് എന്നും താന്‍ രാജിവയ്ക്കില്ല എന്നും ഇന്നസെന്റ് വ്യക്തമാക്കി.

English summary
Attack Against Actress: What Innocent asked to Dileep regarding this?
Please Wait while comments are loading...