എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന, ആക്രമണം ശരിയായ പ്രവണതയല്ല: സീതാറാം യെച്ചൂരി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ലെന്നും സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും യെച്ചൂരി അറിയിച്ചു. സംഭവത്തില്‍ ശരിയായ അന്വേഷണം പോലീസ് നടത്തുമെന്നും മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ നടപടി ദൗര്‍ഭാഗ്യകരം ആണെന്നും യെച്ചൂരി പറഞ്ഞു. എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന ആണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഇ ഡി സ്വീകരിച്ച നടപടിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കയ്യിലെ പാവയാണ്. പ്രതിപക്ഷത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ അത് ഉപയോഗിക്കുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

കല്‍പ്പറ്റയിലെ ഓഫീസാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ അതിക്രമം. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
ഈ മാര്‍ച്ചാണ് ആക്രമണം ഉണ്ടായത്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറാന്‍ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.എന്നാല്‍ ഓഫീസിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടല്‍ നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്ത് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഒരുപൊടിക്ക് ചിരി കൂടി ആയാലുണ്ടല്ലോ....വ്യത്യസ്ത ലുക്കില്‍ അര്‍ച്ചന ശുശീലന്‍
'ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.












Click it and Unblock the Notifications