കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം, വിഐപി: സ്രാവുകളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. പ്രതീഷ് ചാക്കോയെ ആണ് സുനി ആദ്യം കേസുമായി ബന്ധപ്പെട്ടത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കേസ് നീണ്ടുപോകുന്ന കാഴ്ചയാണിപ്പോള്‍. നേരത്തെ കേസില്‍ പറഞ്ഞുകേട്ടിരുന്ന മാഡം ഇപ്പോഴില്ല. വന്നിരിക്കുന്നത് പുതിയ വിഐപി. കേസില്‍ ആരോപണവിധേയനായ ദിലീപിനേക്കാള്‍ വലിയ കക്ഷി തിരശ്ശീലയ്ക്ക് പിന്നിലുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഡ്വ.പ്രതീഷ് ചാക്കോ പോലീസിന് ഇടനിലക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേന നല്‍കിയ വിവരങ്ങളിലാണ് വിഐപിയെ സംബന്ധിച്ച് പറയുന്നത്. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുന്ന പോലീസ് ഈ വിഐപിയെ സംബന്ധിച്ചാകും ചോദിച്ചറിയുക. ഉടന്‍ ഉന്നതരുടെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മാഡം എവിടെ

മാഡം എവിടെ

നേരത്തെ കേസില്‍ ഒരു മാഡം പ്രത്യക്ഷപ്പെട്ടിരുന്നു. പള്‍സര്‍ സുനിയാണ് ഇതുസംബന്ധിച്ച് പോലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ മാഡത്തെ കുറിച്ചുള്ള കഥകള്‍ ഏറെ പ്രചരിച്ചു.

പ്രചരിച്ച കഥകള്‍

പ്രചരിച്ച കഥകള്‍

മാഡം ആരാണെന്ന് ഇതുവരെ വ്യക്തത ലഭിച്ചില്ല. പ്രചരിച്ച കഥകളില്‍ നിരവധി വനിതകളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരുടെ പേരും മാഡവും കൂട്ടിച്ചേര്‍ത്തായിരുന്നു പ്രധാന പ്രചാരണം.

അന്വേഷണം വഴിതെറ്റിക്കുന്നോ

അന്വേഷണം വഴിതെറ്റിക്കുന്നോ

എന്നാല്‍ മാഡം എന്നൊരാള്‍ കേസുമായി ബന്ധപ്പെട്ടില്ലെന്നും പള്‍സര്‍ സുനി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ പറഞ്ഞ കാര്യമാണിതെന്നും പോലീസ് സംശയിച്ചു. ഇതോടെ മാഡം ചിത്രത്തില്‍ നിന്നു രക്ഷപ്പെട്ടു.

ആരാ വിഐപി

ആരാ വിഐപി

ഇപ്പോള്‍ പ്രതീഷ് ചാക്കോ വഴി പുറത്തായിരിക്കുന്നത് ഒരു വിഐപിയാണ്. ഇതാരാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. പക്ഷേ, ഇങ്ങനെ ഒരാളുണ്ടെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുറത്താകും.

പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തു

പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തു

കാരണം പോലീസ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നു വിഐപിയെ സംബന്ധിച്ച കാര്യങ്ങളാണ് കാര്യമായും ചോദിച്ചറിഞ്ഞത്. ഒരു വിഐപി മുഖേന മൊബൈല്‍ ഫോണ്‍ ദിലീപിനെത്തിച്ചുവെന്നാണ് പ്രതീഷ് അറിയിച്ചതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ചാക്കോയെ വിട്ടു ആളൂരിനെ പിടിച്ചു

ചാക്കോയെ വിട്ടു ആളൂരിനെ പിടിച്ചു

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. പ്രതീഷ് ചാക്കോയെ ആണ് സുനി ആദ്യം കേസുമായി ബന്ധപ്പെട്ടത്. പിന്നീടാണ് ഇയാളെ ഒഴിവാക്കി ആളൂര്‍ എത്തിയത്.

വിഐപിയെ കുറിച്ച് വിവരം കിട്ടി

വിഐപിയെ കുറിച്ച് വിവരം കിട്ടി

ഈ വിഐപിയെ പോലീസിന് വ്യക്തമായി മനസിലായിട്ടുണ്ട്. ഇയാളുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതീഷിന്റെ രഹസ്യമൊഴി എടുത്ത ശേഷമായിരിക്കും വിഐപിയെ പോലീസ് ചോദ്യം ചെയ്യുക.

അടുത്ത അറസ്റ്റ് വിഐപിയുടേത്

അടുത്ത അറസ്റ്റ് വിഐപിയുടേത്

വിഐപിയെ സംബന്ധിച്ച കാര്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജും വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ അടുത്ത അറസ്റ്റ് വിഐപിയുടേതാകുമെന്ന് കരുതുന്നു.

ആലുവയിലെ വിഐപി

ആലുവയിലെ വിഐപി

കേസിലെ മറ്റു പ്രതികളാരാണെന്ന് കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. ആലുവയിലെ വിഐപി പറയട്ടെ എന്നായിരുന്നു സുനി നല്‍കിയ മറുപടി. ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെ ഉദ്ദേശിച്ചാണ് സുനി പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വന്‍ സ്രാവുകള്‍ പിടിക്കപ്പെടും

വന്‍ സ്രാവുകള്‍ പിടിക്കപ്പെടും

എന്നാല്‍ ഇപ്പോള്‍ പിടിയിലായതല്ല, വന്‍ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്നായിരുന്നു പിന്നീട് സുനി പറഞ്ഞത്. അപ്പോള്‍ ദിലീപിനെക്കാള്‍ മുകളിലുള്ള ആരാണ് കേസില്‍ ഇടപെട്ടത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

 നിരവധി പ്രമുഖര്‍ ഇനിയും

നിരവധി പ്രമുഖര്‍ ഇനിയും

നിലവിലെ സാഹചര്യത്തില്‍ നിരവധി പ്രമുഖര്‍ ഇനിയും പിടിക്കപ്പെടും എന്നു വേണം കരുതാന്‍. കാരണം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി, മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തി, മാഡം, വിഐപി തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തത വരാനുണ്ട്.

ഇരട്ടക്കൊല കേസ് പ്രതി

ഇരട്ടക്കൊല കേസ് പ്രതി

ദിലീപ് കഴിയുന്ന ആലുവ ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ചിട്ടിക്കമ്പനി ഉടമ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ച ജയിലിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ഇത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്.

English summary
Actress Attack case: Who are Madam and VIP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X