കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, ജാമ്യം റദ്ദാക്കി കോടതി; അറസ്റ്റ് ഉടന്‍

അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ച കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ആണ് ആര്‍ഷോയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്

Google Oneindia Malayalam News
PM ARSHO

കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം ജില്ലാ കോടതിയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ജയിലില്‍ ആയിരുന്നു പി എം ആര്‍ഷോ. ഉപാധികളോടെ ആയിരുന്നു പി എം ആര്‍ഷോയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി എം ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയതോടെ പി എം ആര്‍ഷോയ്ക്ക് തിരിച്ച് ജയിലിലേക്ക് മടങ്ങേണ്ടി വരും. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന് ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചു

ജാമ്യവ്യവസ്ഥ ലംഘിച്ചു

ഇത് അടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് പി എം ആര്‍ഷോ ലംഘിച്ചത്. നേരത്തെ ജാമ്യം ലഭിക്കുന്നതിന് മുന്‍പ് ഒന്നര മാസത്തോളം ജയിലില്‍ ആയിരുന്നു പി എം ആര്‍ഷോ. വധശ്രമക്കേസില്‍ പ്രതിയായ പി എ ആര്‍ഷോ ജാമ്യം ലഭിച്ചതിന് ശേഷം വിവിധ കേസുകളില്‍ പ്രതിയായി. ഇതോടെ ആണ് ഹൈക്കോടതി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദ് ചെയ്തത്. തുടര്‍ന്ന് അറസ്റ്റിലായ പി എം ആര്‍ഷോ 2022 ആഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

പ്രതിമാസം 10 ലക്ഷം വേണമെന്ന് ഹസിന്‍ ജഹാന്‍.. കോടതി ഉത്തരവ് ഇങ്ങനെ; ഷമിക്ക് കനത്ത തിരിച്ചടിപ്രതിമാസം 10 ലക്ഷം വേണമെന്ന് ഹസിന്‍ ജഹാന്‍.. കോടതി ഉത്തരവ് ഇങ്ങനെ; ഷമിക്ക് കനത്ത തിരിച്ചടി

അറസ്റ്റിനൊരുങ്ങി പൊലീസ്

അറസ്റ്റിനൊരുങ്ങി പൊലീസ്

അതേസമയം എറണാകുളം ജില്ലാ കോടതി വീണ്ടും പി എം ആര്‍ഷോയുടെ ജാമ്യം റദ്ദ് ചെയ്തതോടെ അറസ്റ്റിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെങ്കിപ്പനി ബാധിച്ച് ഡിസംബര്‍ മാസത്തില്‍ മൂന്നാഴ്ച്ചയോളം ആശുപത്രിയിലായിരുന്നു എന്നാണ് പി എം ആര്‍ഷോ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞത്.

"ഇന്ത്യ-ദി മോഡി ക്വസ്റ്റിൻ": കേരളത്തില്‍ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, പിണറായിക്ക് ബിജെപിയുടെ പരാതി

ഡെങ്കിപ്പനിയായിരുന്നെന്ന് ആര്‍ഷോ

ഡെങ്കിപ്പനിയായിരുന്നെന്ന് ആര്‍ഷോ

സ്വാഭാവികമായ നടപടിയുടെ ഭാഗമായിട്ടാണ് ജാമ്യം റദ്ദാക്കിയിട്ടുള്ളത് എന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കും എന്നും പി എം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. അത് പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പി എം ആര്‍ഷോ വ്യക്തമാക്കി.

600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!

അഭിഭാഷകനെ വീട്ടില്‍ കയറി ആക്രമിച്ചു

അഭിഭാഷകനെ വീട്ടില്‍ കയറി ആക്രമിച്ചു

2018 നവംബര്‍ 17 ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രി വീട്ടില്‍കയറി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആണ് പി എം ആര്‍ഷോക്ക് എതിരെ കേസെടുത്തത്. മലപ്പുറത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് പി എം ആര്‍ഷോയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

English summary
Attempt to Murder case: SFI State Secretary PM Arsho's bail cancelled, arrest likely soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X