18 വയസിന് താഴെയുള്ളവരെ കയറ്റരുത്; പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം
തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുതെന്നാണ് നിർദ്ദേശം. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇന്ന് ചെന്നിത്തലയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വള്ളം മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ തന്നെ ആദിത്യനെ കാണാതായതായി സ്ഥിരീകരിച്ചിരുന്നു.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
ശേഷം സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റര്‍ ദൂരത്ത് ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ശേഷമാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പള്ളിയോടത്തില്‍ അമ്പതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാര്‍ അല്ലാത്ത ആളുകളും വഴിപാടായി വള്ളത്തില്‍ കയറിയിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അപകടമുണ്ടായത്. അറുപതോലം തുഴച്ചിലുകാര്‍ കയറുന്ന പള്ളിയോടമായിരുന്നു ഇത്.
കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു ഇവിടെ പെയ്തത്. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്. ക്രമാധീതമായ അടിയൊഴുക്കായിരിക്കും വള്ളം മറിയാനുള്ള പ്രധാന കാരണമെന്നാണ് നിഗമനം.












Click it and Unblock the Notifications