ഓട്ടോറിക്ഷ കത്തി, ഡ്രൈവര്‍ വെന്തു മരിച്ച നിലയില്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

അങ്കമാലി: ഓട്ടോ റിക്ഷ കത്തി ഡ്രൈവറെ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി പീച്ചാനിക്കാട് താബോര്‍ പള്ളിക്കു സമീപത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലാണ് ഓട്ടോറിക്ഷയ്‌ക്കൊപ്പം യുവാവിന്റെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. പീച്ചാനിക്കാട് പാലിക്കുടത്ത് ജോസഫിന്റെ മകന്‍ ബിജുവാണ് (35) മരിച്ചത്.

1

ഓട്ടോയും ബിജുവിന്റെ മൃതദേഹവും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ റബര്‍ വെട്ടുകാരനായ രാജുവാണ് ഓട്ടോ കത്തുന്നത് ആദ്യം കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു
അങ്കമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കുകയായിരുന്നു. പക്ഷെ ബിജുവിനെ രക്ഷിക്കാനായില്ല.

2

ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ കീഴിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നതെങ്കിലും വിശദമായി അന്വേഷണം നടത്തുമെന്നാണ് ജോര്‍ജ് വ്യക്തമാക്കിയത്. സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കപ്യാരായ ബിജു അവിവാഹിതനാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Auto driver found dead in angamaly

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്