കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍കണ്ണികള്‍ സാന്ത്വനമേകുമ്പോള്‍ പദ്ധതിക്ക് കട്ടപ്പനയില്‍ തുടക്കം

  • By Desk
Google Oneindia Malayalam News

കട്ടപ്പന:സാന്ത്വന പരിചരണമേഖലയില്‍ പുതിയ ഒരു ചുവടുവയ്പുമായി ജില്ലയിലെ ആരോഗ്യവിഭാഗം ജനശ്രദ്ധനേടുന്നു. പാലിയേറ്റീവ് കെയറിന് താങ്ങും തണലുമേകുകയാണ് സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍ എന്ന പദ്ധതി .

കിടപ്പുരോഗികളെ പരിചരിക്കുന്നതിന് നിലവിലുളള സാന്ത്വന പരിചരണ പദ്ധതിയോട് സഹകരിച്ചുകൊണ്ട് സേവന സന്നദ്ധരായ കുടുംബശ്രീ അയല്‍കൂട്ടം എന്നിവയില്‍ അംഗങ്ങളായവരെ ഉള്‍പ്പെടുത്തി ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ വീപുലീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം വെളളയാംകുടി വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ് എം.തോമസ് നിര്‍വ്വഹിച്ചു.

Ayalkanni

കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന കുടുംബാഗങ്ങള്‍ക്കും സമാശ്വാസമേകുന്ന പദ്ധതി സമൂഹത്തില്‍ സ്നേഹസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുമെന്ന് നഗരസഭാചെയര്‍മാന്‍ പറഞ്ഞു. കുടുംബശ്രീയുടെയും അയല്‍കൂട്ടങ്ങളുടെയും സഹകരണത്തോടെ വീടിനടുത്തുളള കിടപ്പുരോഗികളെ സന്ദര്‍ശിക്കുകയും ആവശ്യമായ പരിചരണം നല്കുന്നതോടൊപ്പം അവരുടെ കൂടുംബാംഗങ്ങളെ രോഗീശുശ്രൂഷയില്‍ സഹായിക്കുകയും ചെയ്യുന്ന രീതിയല്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകനാണ് തീരുമാനം. ഇത് കിടപ്പിലായ രോഗികള്‍ക്ക് ഏറെ ആശ്വാസമേകും. സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് ഈ പദ്ധതി ആരംഭച്ചിരിക്കുന്നത്. ആരംഭഘട്ടത്തില്‍ ജില്ലയില്‍ അന്‍പതോളം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
English summary
'Ayalkannikal swanthnamakumbol'... project starts in Kattappana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X