കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; ടിക്കറ്റെടുത്തോ, ഭക്ഷണവും താമസവും ഫ്രീ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിൻ പുറപ്പെട്ടത്. മുൻ കേന്ദ്ര റെയിൽ വേ സഹമന്ത്രി ഒ രാജഗോപാലാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 20 കോച്ചുകളുള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.
12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും. 13 ന് പുലർച്ചെ 12. 2 ന് അയോധ്യയിൽ നിന്ന് തിരിച്ച് 15 ന് രാത്രി 10. 45 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. ട്രെയിനിന് വിവിധ സ്റ്റേഷനുകളിൽ ബി ജെ പി സ്വീകരണം നൽകും.

ബി ജെ പിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാർ നൽകണം. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കുള്ള സൗകര്യം പാർട്ടിയാണ് ഒരുക്കുക. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ ആദ്യ സർവീസ് ജനുവരി 30 ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് റദ്ദാക്കി.
സാധാരണ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലെ അയോധ്യയിലേക്ക് ടിക്കറ്റെടുക്കാൻ സാധിക്കില്ല. ഇതിന് റെയിൽ വേ സ്റ്റേഷൻ കൗണ്ടറിനേയോ ഐ ആർ ടി സിയുടെ വെബ്സൈറ്റ് ആപ്ലിക്കേഷനിലൂടെയോ എടുക്കാൻ സാധിക്കില്ല. പാലക്കാട് - അയോധ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ ആർ ടി സിയുടെ ടൂറിസം ബെബ്സൈറ്റിൽ പ്രവേശിച്ച് വേണം ടിക്കറ്റെടുക്കേണ്ടത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാർച്ച് 25 വരെ ദിവസം അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിൽ എത്തിക്കാനാണ് ലക്ഷ്യം ഇട്ടാണ് യാത്ര. കേരളത്തിൽ നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തിൽ നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്. യു പി യിൽ എത്തുന്നവർക്ക് അവിടത്തെ ബി ജെ പി പ്രവർത്തകരാണ് ഭക്ഷണ, താമസ സൗകര്യങ്ങൾ ഒരുക്കുന്നത്.












Click it and Unblock the Notifications