കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ്

Google Oneindia Malayalam News

ദില്ലി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കി കൊണ്ടാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചത്. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും കോടതി വിധിച്ചു.

നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

തര്‍ക്ക ഭൂമി കേന്ദ്രസര്‍ക്കാറിന് വിട്ടുനല്‍കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഒരു ട്രസ്റ്റിന് കീഴിലായിരിക്കും ക്ഷേത്ര നിര്‍മ്മാണം നടത്തുക. മൂന്ന് മാസത്തിനുള്ളി സര്‍ക്കാര്‍ ഇതിനായി പദ്ധതി തയ്യാറാക്കണമെന്നും കോടതി വിധിച്ചു.തര്‍ക്കഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ടുള്ള ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി സുപ്രീംകോടതി തളളി. സുന്നികള്‍ക്കല്ല ഷിയാക്കള്‍ക്കായിരുന്നു അവകാശമെന്നായിരുന്നു ഹരജി. നിർമോഹി അഖാരയുടെ ഹർജിയും കോടതി തളളി.

 sc-

മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണം. പള്ളിയുടെ നടുമുറ്റത്ത് മുസ്ലിംങ്ങള്‍ക്ക് നമസ്കാരം നടത്തിയിരുന്നതായി കോടതി നീരിക്ഷിച്ചെങ്കിലും ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അന്തിമ വിധി: അയോധ്യയില്‍ രാമക്ഷേത്രത്തിന് സുപ്രീംകോടതി അനുമതി, മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമിഅന്തിമ വിധി: അയോധ്യയില്‍ രാമക്ഷേത്രത്തിന് സുപ്രീംകോടതി അനുമതി, മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി

 അയോധ്യ കേസ്; സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ അയോധ്യ കേസ്; സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍

English summary
Ayodhya verdict: Centre to set up a trust in three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X