ബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

  • By: Desk
Subscribe to Oneindia Malayalam

പത്തനംതിട്ട: ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിവസമായതിനാല്‍ ശബരിമലയിലെ സുരക്ഷ ശക്തമാക്കി. ഡിസംബര്‍ ഏഴു വരെ കനത്ത സുരക്ഷയാണ് ഇവിടെയൊരുക്കുന്നത്. ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ കനത്ത മഴയും കാരണം കഴിഞ്ഞ കുറച്ചു ദിവസമായി ശബരിമലയില്‍ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ മാറിയതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. മഴ മാറിയ ശേഷം പ്രത്യേക ജാഗ്രതാ നിര്‍ദേശമൊന്നും സന്നിധാനത്തില്ല. പ്രധാന ഇടത്താവളങ്ങളായ എരുമേലി, നിലക്കല്‍ എന്നീവിടങ്ങളിലും തിരക്ക് കൂടിയിട്ടുണ്ട്.

1

പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് അടക്കം കൂടുതല്‍ കമാന്‍ഡോകളെ ശബരിമല സന്നിധാനത്തേക്കും പമ്പയിലേക്കും നിയോഗിച്ചു കഴിഞ്ഞു. പോലീസിനെ കൂടാതെ കേന്ദ്ര സേനയും ഡിസംബര്‍ ആറിന് ശബരിമല കാക്കാനിറങ്ങും. മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് സന്നിധാനത്തേക്ക് എത്തുന്നുണ്ട്. പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ശക്തമായ സുരക്ഷയൊരുക്കും. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നു പോലീസ് അറിയിച്ചു. പതിനെട്ടാം പടിയിലൊഴികെ ഒറ്റവരിയായി മാത്രമേ ഭക്തര്‍ക്കു സന്നിധാനത്തേക്ക് എത്താനാവൂ. ഒന്നിലധികം സ്ഥലങ്ങളില്‍ ഭക്തരുടെ ബാഗുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെയ്യും.

2

വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വനമേഖലയിലും നിരീക്ഷണം നടത്തും. ഈ പ്രത്യേക സാഹചര്യത്തില്‍ അയ്യപ്പ ഭക്തര്‍ സഹകരിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

English summary
Security tightened in Sabarimala temple
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്